Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാങ്കേതിക തകരാർ: മുംബൈ – ലണ്ടൻ വിമാനം അസർബൈജാനിൽ ഇറക്കി

british-airways

ന്യൂഡൽഹി∙ ബ്രിട്ടീഷ് എയർവേയ്സിന്റെ മുംബൈ – ലണ്ടൻ വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് അസർബൈജാൻ തലസ്ഥാനമായ ബകുവിലെ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി.

വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് കാബിനിൽ പുക കാണപ്പെട്ടതായി യാത്രക്കാരിലൊരാൾ ട്വീറ്റ് ചെയ്തു. എൻജിനീയർമാർ പ്രശ്നം പരിശോധിച്ചുവരികയാണെന്നും യാത്രക്കാർക്കു നേരിട്ട തടസ്സത്തിൽ ഖേദിക്കുന്നതായും എയർലൈൻസ് വക്താവ് അറിയിച്ചു. ഇറാന്റെ വ്യോമമേഖലയിൽ വെച്ചാണ് തകരാർ അനുഭവപ്പെട്ടത്. നേരത്തെ, മുംബൈയിൽ നിന്ന് മൂന്നു മണിക്കൂർ വൈകി ഇന്നലെ വൈകിട്ട് 5.14ന് ആണ് വിമാനം പുറപ്പെട്ടത്.