Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോ ചിറകിൽ ക്ലബ് ലോകകപ്പിൽ മുത്തമിട്ട് റയൽ മഡ്രിഡ്; ജയം ഒരു ഗോളിന്

Real Madrid

അബുദാബി ∙ ബ്രസീലിയൻ ക്ലബ് ഗ്രെമിയോയെ 1–0നു തോൽപ്പിച്ച് റയൽ മഡ്രിഡിനു ഫിഫ ലോക ക്ലബ് ലോകകപ്പ്. 53–ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് റയലിന്റെ വിജയഗോൾ നേടിയത്. പ്രതിരോധ നിരയ്ക്കിടയിലൂടെ നൂഴ്ന്നു കയറി വലയ്ക്കുള്ളിലേക്കു കയറിയ കിക്കിൽ റൊണാൾഡോ ടീമിനു സമ്മാനിച്ചത് ആറാം ലോക കിരീടം.

കഴി​ഞ്ഞ നാലു സീസണുകളിലെ മൂന്നാം ക്ലബ് ലോകകപ്പും. നേരത്തെ ക്ലബ് ലോകകപ്പിന്റെ മുൻരൂപമായ ഇന്റർ കോണ്ടിനെന്റൽ കപ്പിലും റയൽ മൂന്നു തവണ ജേതാക്കളായിരുന്നു. സെമിഫൈലിലെ പോലെ കളിയിൽ റയൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ നേടാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. സ്പാനിഷ് ലീഗ്, യുവേഫ ചാംപ്യൻസ് ലീഗ്, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവയ്ക്കു പിന്നാലെ 2017ൽ റയൽ നേടുന്ന അഞ്ചാം കിരീടമാണ് ക്ലബ് ലോകകപ്പ്.