Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിരാട് കോഹ്‍ലിയും അനുഷ്ക ശർമയും പ്രധാനമന്ത്രി മോദിയെ സന്ദർശിച്ചു - വിഡിയോ

Anushka-Kohli-Modi കോഹ്‍ലിയും അനുഷ്കയും പ്രധാനമന്ത്രി മോദിക്കൊപ്പം. (പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്ത ചിത്രം)

ന്യൂഡൽഹി ∙ ഈ മാസം 11ന് ഇറ്റലിയിൽവച്ച് വിവാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. വിവാഹച്ചടങ്ങുകൾക്കും മധുവിധുവിനും ശേഷം തിരിച്ചെത്തിയപ്പോഴാണ് ഇരുവരും പ്രധാനമന്ത്രിയെ സന്ദർശിച്ചത്.

ഇരുവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം അദ്ദേഹത്തിന്റെ ഓഫിസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രി ഇരുവർക്കും ആശംസകൾ നേർന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. നവദമ്പതികൾ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്.

വിവാഹത്തിനുശേഷം തിരിച്ചെത്തിയ ഇരുവരും ഈ മാസം ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മുംബൈയിലും ഡൽഹിയിലും വിരുന്ന് സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 21നാണ് ഡൽഹിയിലെ വിരുന്ന്. ഡിസംബർ 26നാണ് മുംബൈയിലെ വിരുന്ന്.

അതിനിടെ, ഇറ്റലിയിൽവച്ച് വിവാഹം നടത്തിയ വിരാട് കോഹ്‍ലിക്ക് രാജ്യ സ്നേഹമില്ലെന്ന ആരോപണമുയർത്തി മധ്യപ്രദേശിൽനിന്നുള്ള ഒരു ബിജെപി എംഎൽഎ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽനിന്ന് പണം സമ്പാദിച്ച കോഹ്‍ലി ഇറ്റലിയിൽ കൊണ്ടുപോയി ഈ പണം ചെലവഴിച്ചെന്നായിരുന്നു ഗുണയിൽനിന്നുള്ള ജനപ്രതിനിധിയായ പന്നാലാൽ ശാഖ്യയുടെ വിമർശനം.

related stories