Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത വേനൽക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ല: മന്ത്രി എം.എം.മണി

M M Mani

തിരുവനന്തപുരം ∙വരാനിരിക്കുന്ന വേനല്‍ക്കാലത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം.എം. മണി. വേനല്‍ക്കാലത്തെ ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇതു പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മഴ ഇത്തവണ ലഭിച്ചു. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്. എങ്കിലും സംസ്ഥാനത്തിനു വേണ്ട വൈദ്യുതിയുടെ 30 ശതമാനമെ ഉല്‍പാദിപ്പിക്കാനാകൂ. ബാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. വേനലിലെ ഉപയോഗം മുന്‍കൂട്ടിക്കണ്ട് ദീര്‍ഘകാല കരാറുകളില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടിട്ടുണ്ട്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കുന്നതിനായി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.