Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ വേതനവ്യവസ്ഥകൾ ക്രമീകരിക്കണം: കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട്

nurse-1

ന്യൂഡൽഹി∙ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ വേതനവ്യവസ്ഥകൾ ക്രമീകരിക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഴ്സുമാർക്കു മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി നിർദേശങ്ങൾ എല്ലാ മുഖ്യമന്ത്രിമാർക്കും അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്സഭയിൽ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളെ അനിയന്ത്രിതമായി വിടാനാകില്ല. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കു നിയമനിർമാണം നടത്താമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഏഴാം ശമ്പള കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് വർധനവ് വേണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ഗവൺമെന്റ് നഴ്സസ് ഫെഡറേഷൻ സർക്കാരിന് കത്തു നൽകിയിരുന്നു. ഇവരുടേത് ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും സർക്കാർ പരിഗണിക്കുകയാണ്. കമ്മിഷന്റെ ചില നിർദേശങ്ങൾ പൂർണമായും ചിലതു ഭാഗികമായും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.