Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജേക്കബ് തോമസ് കാപട്യക്കാരൻ; വിമർശനവുമായി മേഴ്സിക്കുട്ടിയമ്മയും

mercykutti-4

കൊല്ലം∙ ധനമന്ത്രി തോമസ് ഐസക്കിനു പിന്നാലെ ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും. ജേക്കബ് തോമസ് കാപട്യക്കാരനെന്ന് മന്ത്രി തുറന്നടിച്ചു. ജേക്കബ് തോമസ് ആരാണെന്ന് പിന്നീട് അറിയാം. സ്വയം കുഴി കുഴിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളിലൂടെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാവില്ലെന്നും നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ട് നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് ജേക്കബ് തോമസ് സമൂഹമാധ്യത്തിലിട്ട കുറിപ്പാണ് പുതിയ പ്രശ്നങ്ങൾക്ക് അടിസ്ഥാനം. കുറിപ്പ് സർക്കാരിനെതിരെയുള്ള ഒളിയമ്പാണെന്നു പ്രചാരണം ഉയർന്നതോടെ മന്ത്രി തോമസ് ഐസക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്. 'കണക്കു ശരിയാകുന്നുണ്ടോ? കണക്കിനു വേറെ ടീച്ചറെ നോക്കാം' എന്നായിരുന്നു ജേക്കബ് തോമസിന്റെ ഒളിയമ്പ്.

ജേക്കബ് തോമസ് വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാണു നല്ലതെന്നു ചൂണ്ടിക്കാട്ടി മിനിറ്റുകൾക്കുള്ളിൽ തോമസ് ഐസക് തിരിച്ചടിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സർക്കാരിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ പാഠങ്ങൾ ഇനിയും പഠിക്കേണ്ടി വരും. ജേക്കബ് തോമസിന്റെ ‘പാഠം ഒന്നിൽ’ പറയുന്ന കണക്കുകൾ ദുരിതത്തിന് ഇരയായവർക്കുള്ള നഷ്ടപരിഹാരം മാത്രമാണ്. അത് അത്യാവശ്യം കേരള സർക്കാർ ഇതിനകം ചെയ്തുകഴിഞ്ഞുവെന്നും മറുപടിയായി ഐസക് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണു ജേക്കബ് തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.