Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻവർ എംഎൽഎയുടെ നിയമലംഘനം: റവന്യൂമന്ത്രി റിപ്പോർട്ട് തേടി

E. Chandrasekharan

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ നിയമലംഘനങ്ങളെക്കുറിച്ച് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ വിശദമായ റിപ്പോര്‍ട്ട് തേടി. റവന്യൂ അഡീ. ചീഫ് സെക്രട്ടറിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. നേരത്തേ അന്‍വറിന്റെ നടപടികളിന്മേൽ മലപ്പുറം ജില്ലാ കലക്ടർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. അൻവറും കുടുംബവും അധികഭൂമി കൈവശം വച്ചു, ഭൂനിയമം ലംഘിച്ചു എന്നിവയാണ് പ്രധാനപരാതികള്‍. 

അതേസമയം, അൻവറിന്റെ ഭാര്യാപിതാവിന്റെ ഭൂമിയിൽ നിർമിച്ച തടയണ പൊളിക്കണമെന്ന നോട്ടിസിൽ തുടർനടപടി ഹൈക്കോടതി ഒരു മാസത്തേക്കു തടഞ്ഞിരിക്കുകയാണ്. കലക്ടറുടെ നോട്ടിസിനെതിരെ അൻവറിന്റെ ഭാര്യാപിതാവ് സി.കെ. അബ്ദുൽ ലത്തീഫ് സമർപ്പിച്ച ഹർജിയില്‍ ഡിസംബർ 21നായിരുന്നു കോടതി നടപടി.