Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം; നിരവധി പേർക്കു പരുക്ക്

Explosion1 സെന്റ് പീറ്റേഴ്സ്ബർഗിൽ സ്ഫോടനം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം. ചിത്രം: ട്വിറ്റർ

മോസ്കോ∙ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടന്ന സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്ക്. തിരക്കേറിയ വ്യാപാരസ്ഥലത്തായിരുന്നു സ്ഫോടനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 പേർക്ക് പരുക്കേറ്റതായി റഷ്യൻ മാധ്യമം ഫോൻടക പറയുന്നു. ഒരാളുടെ നില ഗുരുതരമാണ്.

സൂപ്പർമാർക്കറ്റിന്റെ സംഭരണ കേന്ദ്രത്തിലാണ് സ്ഫോടനം നടന്നതെന്നതാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് ആളുകളെ പൂർണമായി ഒഴിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഭീകരാക്രമണമാണോ സംഭവിച്ചതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണ.്

related stories