Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിപ്രായം പറഞ്ഞതിന് അപമാനിക്കരുത്; പാർവതിയെ പിന്തുണച്ച് മന്ത്രി ബാലൻ

ak-balan

കണ്ണൂർ ∙ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു കലാകാരിയെ അപമാനിക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ.ബാലൻ. വിവാദമുണ്ടാക്കുന്ന കാര്യത്തിൽ മലയാളികൾ ഒട്ടും മോശമല്ല. നടി പാർവതിയുടെ കാര്യത്തിൽ സംഭവിച്ചത് ഇതാണ്. അവർ അവരുടേതായ ഒരു അഭിപ്രായം പറഞ്ഞു. മമ്മൂട്ടിയെ വിമർശിച്ചിട്ടില്ല. എന്നിട്ടും സോഷ്യൽ മീഡിയയിലും മറ്റും വിവാദം കത്തിപ്പടർന്നു. 

തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ കോംപ്ലക്സിൽ നഗരത്തിൽ നിന്നു മാറി നിർമിക്കുന്നത് പുനരാലോചിക്കണമെന്ന അടൂർ ഗോപാലകൃഷ്ണന്റെ അഭിപ്രായം ‘മനോരമ’യിൽ വായിച്ചു. ഏറെ ബഹുമാനിക്കുന്ന സംവിധാനകനാണ് അദ്ദേഹം. പക്ഷേ നഗരത്തിൽ ഫെസ്റ്റിവൽ കോംപ്ലക്സ് നിർമിക്കാനാവശ്യമായ സ്ഥലം ലഭ്യമല്ലാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ വിവാദമുണ്ടാകരുതെന്നും എല്ലാവരും പിന്തുണയ്ക്കണമെന്നും മന്ത്രി പറ‍ഞ്ഞു.

related stories