Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നൈ വിമാനത്താവളത്തിൽ യാത്രാബസ് കത്തിനശിച്ചു; ആളപായമില്ല– വിഡിയോ

Passenger Bus ചെന്നൈ വിമാനത്താവളത്തിൽ കത്തി നശിച്ച പാസഞ്ചർ ബസ്. ചിത്രത്തിനു കടപ്പാട്: എഎൻഐ, ട്വിറ്റർ

ചെന്നൈ∙ ചെന്നൈ വിമാനത്താവളത്തിൽ പാസഞ്ചർ ബസിന് തീപിടിച്ചു. ഇൻഡിഗോ എയർലൈൻസ് യാത്രക്കാരെ വിമാനത്തിന് അടുത്തേക്ക് എത്തിക്കുന്ന ബസാണ് കത്തി നശിച്ചത്. രാവിലെ യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നു അപകടം. ആർക്കും പരുക്കില്ല. ബസിന്റെ മുൻഭാഗം ഏതാണ്ട് മുഴുവനായും കത്തിനശിച്ചു. അപകട കാരണം അറിവായിട്ടില്ല. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചതിനാല്‍ വൻ അപകടം ഒഴിവായി. 

കഴി‍ഞ്ഞദിവസം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം ആശങ്ക സൃഷ്ടിച്ചിരുന്നു. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കു പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലെ ഇന്ധന ചോർച്ചയാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. 173 യാത്രക്കാരാണ് സംഭവമുണ്ടായപ്പോൾ വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയരുന്നതിനു തൊട്ടുമുമ്പാണ് ഇന്ധന ചോർച്ച ശ്രദ്ധയിൽപെട്ടത്.