Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണി ചെന്നൈയിൽ തന്നെ; കോഹ്‍ലിയെ റോയല്‍ ചാലഞ്ചേഴ്സും രോഹിതിനെ മുംബൈയും നിലനിർത്തി

kohli-dhoni

ന്യൂഡൽഹി∙ ഐപിഎൽ 2018 സീസണിന് മുന്നോടിയായി സുപ്രധാന താരങ്ങളെയെല്ലാം വിവിധ ടീമുകൾ നിലനിർത്തി. വിരാട് കോഹ്‍ലിയെ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സും രോഹിത് ശര്‍മയെ മുംബൈ ഇന്ത്യൻസും നിലനിർത്തി. മുൻ ഇന്ത്യൻ ക്യാപ്റ്റർ മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിലേക്കു തിരിച്ചെത്തി. 17 കോടി രൂപയ്ക്കാണു വിരാട് കോഹ്‍ലിയെ ടീമിൽ നിലനിർ‌ത്തിയത്. രോഹിത് ശർമയെയും എംഎസ്.ധോണിയെയും 15 കോടിക്കാണ് ഇരു ടീമുകളും നിലനിർത്തിയത്. 

മുംബൈ ഇന്ത്യൻസ് ടീം ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നിവരെയും നിലനിർത്തിയിട്ടുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരൈൻ‌, ആന്ദ്രേ റസൽ എന്നിവരെയും ടീമിൽ നിർത്തിയിട്ടുണ്ട്. ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ രാജസ്ഥാൻ റോയൽസും നിശ്ചിത താരങ്ങളെ നിലനിർത്തി. 

ടീമുകൾ നിലനിർത്തിയ താരങ്ങൾ

∙ ഡൽഹി ഡെയർഡെവിൾസ്– റിഷാഭ് പന്ത് (എട്ടു കോടി), ക്രിസ് മോറിസ് (7.01 കോടി), ശ്രേയസ് അയ്യർ (7 കോടി)

∙ മുംബൈ ഇന്ത്യൻസ്– രോഹിത് ശര്‍മ (15 കോടി), ഹാർദിക് പാണ്ഡ്(11 കോടി), ജസ്പ്രീത് ബുമ്ര (7 കോടി)

∙റോയൽ ചലഞ്ചേഴ്സ്– വിരാട് കോഹ്‍ലി (17 കോടി), എബി ഡിവില്ലിയേഴ്സ് (11 കോടി), സർഫറാസ് ഖാൻ (1.75 കോടി)

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സുനിൽ നരൈൻ (8.5 കോടി), അന്ദ്രെ റസെൽ (7 കോടി)

∙ കിങ്സ് ഇലവൻ പഞ്ചാബ്– അക്സർ പട്ടേൽ (6.75 കോടി)

∙ സൺറൈസേഴ്സ് ഹൈദരാബാദ്– ഡേവിഡ് വാർണർ (12 കോടി), ഭുവനേശ്വർ കുമാർ (8.5 കോടി)

∙ചെന്നൈ സൂപ്പർ കിങ്സ്– എംഎസ്.ധോണി (15 കോടി), സുരേഷ് റെയ്ന(11 കോടി), രവീന്ദ്ര ജഡേജ (7 കോടി)

∙ രാജസ്ഥാൻ റോയൽസ്– സ്റ്റീവ് സ്മിത്ത് (12 കോടി)