Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണയങ്ങളിലെ മതചിഹ്നങ്ങൾ നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

Coins

ന്യൂഡൽഹി∙ മതചിഹ്നം പതിപ്പിച്ച നാണയങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ഡൽഹി ഹൈക്കോടതി തള്ളി. നാണയങ്ങളിലെ മതചിഹ്നങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു തിരിച്ചടിയാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ഹരിശങ്കറും ഡൽഹി സ്വദേശികളുടെ ആവശ്യം തള്ളിയത്.

2010, 2013 വർഷങ്ങളിലെ നാണയങ്ങളിൽ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും മാതാ വിഷ്ണോദേവിയുടെയും ചിത്രങ്ങൾ പതിപ്പിച്ചിരുന്നു. മതചിഹ്നങ്ങളായതിനാൽ ഈ നാണയങ്ങൾ പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കാനായില്ല. 2011ലെ കോയിനേജ് നിയമപ്രകാരമാണ് നാണയങ്ങളിൽ ചിത്രങ്ങൾ പതിപ്പിക്കുന്നത്.