Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആണവശേഷി പരീക്ഷിക്കാൻ ഇന്ത്യയ്ക്ക് സ്വാഗതം: പാക്ക് വിദേശകാര്യമന്ത്രി

General Bipin Rawat

ഇസ്‌ലാമാബാദ്∙ അതിർത്തി കടന്നുള്ള ആക്രമണത്തിന് ഇന്ത്യ സജ്ജമാണെന്ന ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. ഒട്ടും ഉത്തരവാദിത്തമില്ലാത്ത പരാമർശമാണ് ഇന്ത്യൻ സൈനിക മേധാവിയിൽ നിന്നുണ്ടായത്. ആണവയുദ്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെങ്കിൽ ‍ഞങ്ങളുടെ ശക്തി പരീക്ഷിക്കാൻ ക്ഷണിക്കുന്നു. അത്തരമൊരു ആക്രമണത്തിലൂടെ ജനറലിന്റെ സംശയം മാറ്റാമെന്നും ആസിഫ് പറഞ്ഞു. ട്വിറ്ററിലായിരുന്നു ആസിഫിന്റെ മറുപടി.

വെള്ളിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് പാക്കിസ്ഥാന്റെ ആണവ ‘ഭോഷ്ക്’ തകർക്കാൻ സൈന്യം തയാറാണെന്ന് ബിപിൻ റാവത്ത് പറഞ്ഞത്. കേന്ദ്രം ആവശ്യപ്പെട്ടാൽ അതിർത്തി കടന്ന് ആക്രമണം നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സ്വയം പ്രതിരോധിക്കാൻ പാക്കിസ്ഥാൻ സർവശക്തമാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യവക്താവും പറഞ്ഞു.