Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴക്കേസ് സത്യം, ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ്: പി.സി.ജോർജ്

PC George

കൊച്ചി∙ ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നു പി.സി.ജോര്‍ജ് എംഎൽഎ. ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണ്. ജനങ്ങള്‍ ഇതിനെ പുച്ഛിക്കുക തന്നെ ചെയ്യുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു. സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടത്താനായിട്ടില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാർ കോഴക്കേസ് അവസാനിപ്പിക്കുന്നതായുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബാർ കോഴക്കേസിലെ അന്തിമ റിപ്പോർട്ടിലാണ് തെളിവുകളില്ലെന്ന് വിജിലൻസ് അറിയിച്ചത്. കേസിലെ പരാതിക്കാരനായ ബിജു രമേശ് തെളിവായി ഹാജരാക്കിയ സിഡിയിൽ കൃത്രിമമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതിയിൽ വിജിലൻസ് അറിയിച്ചു.