Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്രയിൽ വൈ–ഫൈ, മൊബൈൽ സേവനങ്ങൾ: ട്രായിയുടെ പച്ചക്കൊടി

Flight

ന്യൂഡൽഹി∙ വിമാനയാത്രയ്ക്കിടെ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതു സംബന്ധിച്ച മാർഗനിര്‍ദേശങ്ങൾ പുറത്തുവിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്). ഉപഗ്രഹ–ഭൗമ നെറ്റ്‌വർക്ക് വഴി ഈ സേവനങ്ങൾ ലഭ്യമാക്കാനാണു ശുപാർശ.

വോയിസ്, ഡേറ്റ, വിഡിയോ സേവനങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ഓഗസ്റ്റിൽ ടെലികോം വകുപ്പ് ട്രായിയുടെ അഭിപ്രായം തേടിയിരുന്നു. ആഭ്യന്തര–രാജ്യാന്തര യാത്രയ്ക്കിടെ ഇന്ത്യയിൽ ഈ സൗകര്യങ്ങൾ ലഭ്യമാക്കാനാകുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്.  തുടർന്നാണ് ‘ഇൻ–ഫ്ലൈറ്റ് കണക്ടിവിറ്റി’ ശുപാർശകൾ ട്രായ് പുറത്തുവിട്ടത്.

വിമാനയാത്രയ്ക്കിടെ മറ്റു സാങ്കേതിക ബുദ്ധിമുട്ടുകളോ സുരക്ഷാപ്രശ്നങ്ങളോ ഇല്ലാതെ വേണം ശുപാർശ നടപ്പാക്കേണ്ടതെന്നും നിർദേശമുണ്ട്. ഇന്ത്യയുടെ ആകാശത്തിൽ കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിലാണു സേവനം നൽകാൻ ശുപാർശ.

ഫോൺ  ഇൻ–ഫ്ലൈറ്റ് അല്ലെങ്കിൽ എയ്റോപ്ലെയ്ൻ മോഡിലാണെങ്കിൽ മാത്രം വൈ–ഫൈ വഴി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണു ശുപാർശ. ഇതു സംബന്ധിച്ച അറിയിപ്പും വിമാനത്തിൽ നൽകണം. ഇന്റർനെറ്റ് സൗകര്യത്തിൽ തടസ്സമുണ്ടാകരുത്. മറ്റുരീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ശുപാർശയിൽ പറയുന്നു

എമിറേറ്റ്സ് വിമാനയാത്രയിൽ സ്മാർട്ട് ബാഗുകൾ ഒഴിവാക്കാൻ നിർദേശം

എമിറേറ്റ്സിന് 36 വിമാനങ്ങൾ: എയർബസുമായി കരാർ