Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുൻ ചാംപ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ കെർബറിനു ജയം; ഷറപ്പോവ പുറത്ത്

sharapova മരിയ ഷറപ്പോവ മൽസരത്തിനിടെ.

മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പണിലെ കിരീടനേട്ടത്തോടെ ടെന്നിസ് ലോകത്തേക്കു തിരിച്ചെത്താമെന്ന റഷ്യൻ താരം മരിയ ഷറപ്പോവയുടെ മോഹങ്ങള്‍ക്കു തിരിച്ചടി. മുൻ ചാംപ്യൻമാർ തമ്മിലുള്ള പോരാട്ടത്തിൽ ജർമനിയുടെ എയ്ഞ്ചലിക് കെർബർ നേരിട്ടുള്ള സെറ്റുകൾക്ക് ഷറപ്പോവയെ പരാജയപ്പെടുത്തി. സ്കോർ 6–1, 6–3.

കടുത്ത പോരാട്ടം കണ്ട മല്‍സരത്തിനൊടുവിലാണ് മൂന്നാം റൗണ്ടിൽ കെർബർ ഷറപ്പോവയെ മറികടന്നത്. രണ്ടു വർഷത്തെ വിലക്കിനു ശേഷം ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിലൂടെയാണ് ഷറപ്പോവ ടെന്നിസ് കോർട്ടിലേക്കു മടങ്ങിയെത്തിയത്. ആദ്യ രണ്ടു റൗണ്ടുകളിൽ ജയിച്ചുകയറിയ ഷറപ്പോവയ്ക്കു മൂന്നാം റൗണ്ടിൽ അടിതെറ്റുകയായിരുന്നു.

അതേസമയം, രണ്ടു വർഷം മുൻപ് കെർബർ ആദ്യ ഗ്രാൻസ്‌ലാം കിരീടം നേടിയത് ഇവിടെയാണ്.