Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎൽഎമാരെ അയോഗ്യരാക്കൽ; ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

delhi-high-court

ന്യൂഡൽഹി∙ ഡൽഹിയിലെ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കിയ നടപടിക്കെതിരായ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാർശ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകരിച്ച് ഒരു ദിവസത്തിനു ശേഷമാണു ഹൈക്കോടതി ഹർജിയിൽ വാദം കേൾക്കുന്നത്.

പാർലമെന്ററി സെക്രട്ടറിമാരായി 2015ൽ നിയമിതരായ എംഎൽഎമാർ ഇരട്ടപ്പദവിയുടെ പരിധിയിൽ വരുമെന്നുകാട്ടിയാണ് ഇവരെ അയോഗ്യരാക്കാൻ കമ്മിഷൻ വെള്ളിയാഴ്ച രാഷ്ട്രപതിയോടു ശുപാർശ ചെയ്തത്. ശുപാർശയ്ക്കു രാഷ്ട്രപതി പച്ചക്കൊടി കാട്ടിയതോടെ, നിയമസഭയിൽ ആം ആദ്മി പാർട്ടിയുടെ അംഗബലം 47 ആയി കുറഞ്ഞു.

തങ്ങളുടെ ഭാഗംകൂടി കേട്ടശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ നടപടി സ്വീകരിക്കാൻ പാടുള്ളൂവെന്നു രാഷ്ട്രപതിയെ നേരിൽ കണ്ട് അഭ്യർഥിക്കാൻ എഎപി പാർട്ടി നേതൃത്വം തീരുമാനിച്ചതിനു പിന്നാലെയായിരുന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ നടപടി. ഗുജറാത്ത് പര്യടനത്തിലായ രാഷ്ട്രപതി ചൊവ്വാഴ്ചയാകും ഡൽഹിയിൽ തിരിച്ചെത്തുക. കേവല ഭൂരിപക്ഷത്തിനു വേണ്ടതു 35 സീറ്റ് ആയതിനാൽ, നിലവിൽ ഡൽഹി സർക്കാരിനു ഭീഷണിയില്ല. 

related stories