Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിപ്പൂരിൽ ഒരു കിലോ കഞ്ചാവ് പിടികൂടി; പായ്ക്കറ്റുകളാക്കി അരയിൽ കെട്ടി കടത്താൻ ശ്രമം

Calicut airport

മലപ്പുറം∙ കോഴിക്കോട് വിമാനത്താവളത്തിലൂടെ ദോഹയിലേക്കു പോകാനെത്തിയ യാത്രക്കാരനിൽനിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി മുബ്സിൽ ആണു പിടിയിലായത്. പായ്ക്കറ്റുകളാക്കി അരയിൽ കെട്ടിയാണ് ഇയാൾ കഞ്ചാവു കടത്താൻ ശ്രമിച്ചത്. സെക്യൂരിറ്റി ചെക്കിനിടെ സിഐഎസ്എഫുകാരാണു കഞ്ചാവു കണ്ടെത്തിയത്.