കൽപറ്റ ∙ വയനാട്ടിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂന്നു പേർക്ക് കുരങ്ങ് പനി സ്ഥിരീകരിച്ചു. വയനാടുമായി അതിര്‍ത്തിപങ്കിടുന്ന തമിഴ്നാട് നീലഗിരിയില്‍ നിന്നുള്ള മൂന്നുപേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയ രണ്ട് പേരില്‍ തുടര്‍പരിശോധനകള്‍ നടത്തിയപ്പോളാണ് രോഗം കുരങ്ങുപനിയാണെന്ന് തെളിഞ്ഞത്. ഇതിലൊരാളാണ് മരിച്ചത്.
നീലഗിരിയില്‍ നിന്നു കഴിഞ്ഞയാഴ്ച വീണ്ടും ഒരാള്‍ സമാനലക്ഷണങ്ങളുമായി ബത്തേരിയില്‍ ചികില്‍സ തേടിയെത്തി. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇയാളെ തുടര്‍ചികില്‍യ്ക്കായി റഫര്‍ ചെയ്തു. വയനാട് – നീലഗിരി ജില്ലകളിലെ വനഗ്രാമങ്ങളിലെ ജനങ്ങള്‍ നിരന്തരം പരസ്പര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.