Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ മക്കളുടെ അനധികൃത സമ്പാദ്യം അന്വേഷിക്കണം; പരാതിയുമായി ബിജെപി

AN Radhakrishnan ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ.

തിരുവനന്തപുരം∙ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മക്കളുടെ അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കണമെന്ന് എൻഫോഴ്സ്മന്‍റ് ഡയറക്ടർ ജനറലിനു ബിജെപിയുടെ പരാതി. കേരളത്തിലെത്തിയ എൻഫോഴ്സ്മെന്‍റ് ഡയറക്ടർ ജനറൽ കര്‍ണാൽ സിങ്ങിനെ കൊച്ചിയിൽ നേരിട്ട് സന്ദര്‍ശിച്ചു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണനാണു പരാതി നൽകിയത്.

കോടിയേരിയും മക്കളും അധികാര ദുർവിനിയോഗം നടത്തി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു കൂട്ടി. രണ്ടു മക്കൾക്കും വിദേശത്തു ഹവാല-കള്ളപ്പണ ഇടപാടുകളുണ്ട്. കോടിയേരിയുടെ ഭരണ-രാഷ്ട്രീയ സ്വാധീനം ഇരുവരും ഉപയോഗപ്പെടുത്തി. ഇതിനെല്ലാം കോടിയേരി ബാലകൃഷ്ണൻ കൂട്ടു നിന്നതായും പരാതിയിൽ പറയുന്നു.

കോടികളുടെ തട്ടിപ്പു നടത്തിയാണു ബിനോയ് കോടിയേരി രാജ്യത്തു തിരിച്ചെത്തിയിരിക്കുന്നത്. ഈ പണം ഉൾപ്പടെ കോടിക്കണക്കിനുരൂപ ഹവാല ഇടപാടായി രാജ്യത്തേക്കു കടത്തിയതായും സംശയമുണ്ട്. കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതായും ആരോപണമുണ്ട്. കോടിയേരിയുടെ സ്വാധീനം കൊണ്ടുമാത്രമാണ് ഇവർ നിയമത്തിനു മുന്നിലെത്താത്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.