Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റി രണ്ടു മരണം; 100 പേർക്കു പരുക്ക്

Derail ഇറ്റലിയിൽ ട്രെയിൻ പാളം തെറ്റിയപ്പോൾ. ചിത്രം: എഎൻഐ

മിലാൻ∙ ഇറ്റലിയിലെ മിലാനിൽ ട്രെയിൻ പാളം തെറ്റി രണ്ടു രണം; നൂറിലേറെ പേർക്കു പരുക്ക്. മധ്യ മിലാനിൽനിന്നു 40 കിലോമീറ്റർ അകലെ ട്രെവിഗ്‌‍ളിയോയ്ക്കും പിയോൾടെല്ലോയ്ക്കും ഇടയിലായിരുന്നു അപകടമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പരുക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ട്രെയിനിനടിയിൽ ചില യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സൂചനയുണ്ട്. അപകടകാരണം വ്യക്തമല്ല.