Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെൻ സ്റ്റോക്സ് (12.5 കോടി) വിലയേറിയ താരം; ഇന്ത്യക്കാരിൽ പാണ്ഡെ, രാഹുൽ (11 കോടി)

ISL-Auction-3

ബെംഗളൂരു∙ ഐപിഎൽ പതിനൊന്നാം എഡിഷനിലേക്കുള്ള താരലേലത്തിന്റെ ആദ്യദിനത്തിന് സമാപനം. താരങ്ങൾക്കായി ടീമുകൾ വാശിയോടെ പോരാടിയ ആദ്യ ദിനത്തിലെ ലേലത്തിൽ ഏറ്റവും കൂടുതൽ‌ പണം വാരിയ താരം ബെൻ സ്റ്റോക്സാണ്. 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് സ്റ്റോക്സിനെ സ്വന്തമാക്കിയത്. 11 കോടി രൂപ വീതം ലഭിച്ച ലോകേഷ് രാഹുലും മനീഷ് പാണ്ഡെയുമാണ് ആദ്യ ദിനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരങ്ങൾ. രാഹുലിനെ കിങ്സ് ഇലവൻ പഞ്ചാബും പാണ്ഡെയെ സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. ലേലം നാളെയും തുടരും.

ലേലത്തിലൂടെ ഓരോ ടീമിലേക്കുമെത്തിയ താരങ്ങളുടെ ടീം അടിസ്ഥാനത്തിലുള്ള പട്ടിക

എട്ടു കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കിയ സഞ്ജു സാംസണും ലേലത്തിൽ വൻ നേട്ടമുണ്ടാക്കി. മറ്റൊരു മലയാളി താരം ബേസിൽ തമ്പിയെ 95 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ന്യൂസീലൻഡിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ കുട്ടിത്താരങ്ങളും ലേലത്തിൽ നേട്ടമുണ്ടാക്കി. പേസ് ബോളർ കമലേഷ് നാഗർകോട്ടി 3.2 കോടി രൂപയ്ക്ക് കൊൽക്കത്തയിലെത്തി. ശുഭ്മാൻ ഗില്ലിനെയും 1.8 കോടിക്ക് കൊൽക്കത്തയും ക്യാപ്റ്റൻ പൃഥ്വി ഷായെ 1.2 കോടിക്ക് ഡൽഹിയും സ്വന്തമാക്കി. യാതൊരു പിശുക്കും കൂടാതെ പണമെറിഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ് ആർ.അശ്വിൻ – 7.6 കോടി, കരുൺ നായർ – 5.6 കോടി, ഡേവിഡ് മില്ലർ – 3 കോടി, ആരോൺ ഫിഞ്ച് – 6.2 കോടി, മാർക്കസ് സ്റ്റോയ്നിസ് – 6.2 കോടി തുടങ്ങിയവരെ സ്വന്തം പാളയത്തിലെത്തിച്ചു.

യുവരാജ് 12 കോടിയിൽനിന്ന് രണ്ടു കോടിയിലേക്ക്; മിന്നിത്തിളങ്ങി രാഹുലും കരുണും

ക്രിസ് ഗെയിലാണ് ആദ്യ ദിനത്തിൽ ആരും മേടിക്കാതിരുന്ന പ്രധാന താരം. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, മുരളി വിജയ്, ഹാഷിം അംല, മാർട്ടിൻ ഗപ്റ്റിൽ, ജയിംസ് ഫോക്നർ, ലസിത് മലിംഗ, മിച്ചൽ മക്‌ലീനാഘൻ, ഇഷാന്ത് ശർമ, ടിം സൗത്തി, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ ജോൺസൻ, സാം ബില്ലിങ്സ്, ജോണി ബെയർസ്റ്റോ തുടങ്ങിയവരെയും ആദ്യ ഘട്ടത്തിൽ ആരും ടീമിലെടുത്തില്ല.

പതിനൊന്നു രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു ക്രിക്കറ്റിന്റെ ‘ജാക്പോട്ട്’ തേടി ലേലത്തിനെത്തിയിരിക്കുന്നത്. 360 ഇന്ത്യൻ താരങ്ങളും 218 വിദേശതാരങ്ങളും ഉൾപ്പെടുന്ന ബ്രഹ്മാണ്ഡ ലേലത്തിൽ എട്ടു ടീമുകളിലായി പരമാവധി 182 കളിക്കാർക്കാണ് അവസരമൊരുങ്ങുക.

താരലേലത്തിൽനിന്ന്

അങ്കിത് സിങ് രജ്പുട്ട് – കിങ്സ് ഇലവൻ പഞ്ചാബ് – 3 കോടി
ആവേഷ് ഖാൻ – ഡൽഹി ഡെയർഡെവിൾസ് – 70 ലക്ഷം
നവ്ദീപ് സെയ്നി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 3 കോടി
സയ്യിദ് ഖലീൽ അഹമ്മദ് – സൺറൈസേഴ്സ് ഹൈദരാബാദ് – 3 കോടി
അനികേത് ചൗധരി - റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂർ – 30 ലക്ഷം
ബേസിൽ തമ്പി – സൺറൈസേഴ്സ് ഹൈദരാബാദ് – 95 ലക്ഷം
തങ്കരശ് നടരാജൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 40 ലക്ഷം
സിദ്ധാർഥ് കൗൾ – സണ്‍റൈസേഴ്സ് ഹൈദരാബാദ് – 3.8 കോടി
കുൽവന്ത് കേജ്‌റോളിയ – റോയൽ ചല‍ഞ്ചേഴ്സ് ബാംഗ്ലൂർ – 85 ലക്ഷം
രജനീഷ് ഗുർബാനി – വാങ്ങാൻ ആളില്ല

ഇഷാൻ കിഷൻ – മുംബൈ ഇന്ത്യൻസ് – 6.2 കോടി
ജോഫ്രാ ആർക്കർ – രാജസ്ഥാൻ റോയൽസ് – 7.2 കോടി
ഡാർക്കി ഷോർട്ട് – രാജസ്ഥാൻ റോയൽസ് – 4 കോടി
നിതീഷ് റാണ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 3.4 കോടി
ക്രുനാൽ പാണ്ഡ്യ– മുംബൈ ഇന്ത്യൻസ് – 8.8 കോടി
കമലേഷ് നാഗർകോട്ടി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 3.2 കോടി
ഹർഷൽ പട്ടേൽ – ഡൽഹി ഡെയർഡെവിൾസ് – 20 ലക്ഷം
വിജയ് ശങ്കർ – ഡൽഹി ഡെയർഡെവിൾസ് – 3.2 കോടി
ദീപക് ഹൂഡ – സൺറൈസേഴ്സ് ഹൈദരാബാദ് – 3.6 കോടി
രാഹുൽ ടെവാട്ടിയ – ഡൽഹി ഡെയർഡെവിള്‍സ് – 3 കോടി
ബെൻ മക്‌ഡെർമോട്ട്, ആദിത്യ താരെ, ആങ്കുഷ് ബെയ്ൻസ് നിഖിൽ നായിക്, വിഷ്ണു വിനോദ്, ഷെൽഡൻ ജാക്സൻ, പ്രശാന്ത് ചോപ്ര, ശിവം ദുബെ, ജിതേഷ് ശർമ – വാങ്ങാൻ ആളില്ല

പൃഥ്വി ഷാ – ഡൽഹി ഡെയർഡെവിൾസ് – 1.2 കോടി
സിദ്ധേഷ് ലാഡ് – വാങ്ങാൻ ആളില്ല
മനൻ വോഹ്‍റ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 1.1 കോടി
രാഹുൽ ത്രിപാഠി – രാജസ്ഥാൻ റോയൽസ് – 3.4 കോടി
ഹിമാൻഷു റാണ – വാങ്ങാൻ ആളില്ല
മായങ്ക് അഗർവാൾ – കിങ്സ് ഇലവൻ പഞ്ചാബ് – 1 കോടി
റിക്കി ഭൂയി – സൺറൈസേഴ്സ് ഹൈദരാബാദ് – 20 ലക്ഷം
ഇഷാങ്ക് ജഗ്ഗി – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 20 ലക്ഷം
ശുഭ്മാൻ ഗിൽ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 1.8 കോടി
സൂര്യകുമാർ യാദവ് – മുംബൈ ഇന്ത്യൻസ് – 3.2 കോടി

കുൽദീപ് യാദവ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 5.8 കോടി
ആദം സാംപ – വാങ്ങാൻ ആളില്ല
യുസ്‌വേന്ദ്ര ചാഹൽ – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 6 കോടി
സാമുവൽ ബദ്‌രി – വാങ്ങാൻ ആളില്ല
അമിത് മിശ്ര – ഡൽഹി ഡെയർഡെവിൾസ് – 4 കോടി
റാഷിദ് ഖാൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 9 കോടി
കരൺ ശർമ – ചെന്നൈ സൂപ്പർ കിങ്സ് – 5 കോടി
ഇഷ് സോധി – വാങ്ങാൻ ആളില്ല
ഇമ്രാൻ താഹിർ – ചെന്നൈ സൂപ്പർ കിങ്സ് – 1 കോടി
പിയൂഷ് ചാവ്‌ല – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 4.2 കോടി

ലസിത് മലിംഗ– വാങ്ങാൻ ആളില്ല
കഗീസോ റബാഡ – ഡൽഹി ഡെയർഡെവിൾസ് – 4.2 കോടി
മിച്ചൽ മക്‌ലീനാഘൻ – വാങ്ങാൻ ആളില്ല
മുഹമ്മദ് ഷാമി – ഡൽഹി ഡെയർഡെവിൾസ് – 3 കോടി
ഇഷാന്ത് ശർമ – വാങ്ങാൻ ആളില്ല
ടിം സൗത്തി – വാങ്ങാൻ ആളില്ല
ഉമേഷ് യാദവ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 4.2 കോടി
പാറ്റ് കുമ്മിൻസ് – മുംബൈ ഇന്ത്യൻസ് – 5.4 കോടി
ജോഷ് ഹെയ്സൽവുഡ് – വാങ്ങാൻ ആളില്ല
മിച്ചൽ ജോൺസൻ – വാങ്ങാൻ ആളില്ല
മുസ്താഫിസുർ റഹ്മാൻ – മുംബൈ ഇന്ത്യൻസ് – 2.2 കോടി

ജോസ് ബട്‌ലർ – രാജസ്ഥാൻ റോയൽസ് – 4.4 കോടി
സാം ബില്ലിങ്സ് – വാങ്ങാൻ ആളില്ല
അമ്പാട്ടി റായിഡു – ചെന്നൈ സൂപ്പർ കിങ്സ് – 2.2 കോടി
സഞ്ജു സാംസൺ – രാജസ്ഥാൻ റോയൽസ് – എട്ടു കോടി
റോബൻ ഉത്തപ്പ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 6.4 കോടി
നമാൻ ഓജ – വാങ്ങാൻ ആളില്ല
ദിനേഷ് കാർത്തിക് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 7.4 കോടി
ജോണി ബെയർസ്റ്റോ – വാങ്ങാൻ ആളില്ല
വൃദ്ധിമാൻ സാഹ – സൺറൈസേഴ്സ് ഹൈദരാബാദ് – 5 കോടി
ക്വിന്റൺ ഡികോക്ക് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 2.8 കോടി
പാർഥിവ് പട്ടേൽ – വാങ്ങാൻ ആളില്ല

മാർക്കസ് സ്റ്റോയ്നിസ് – കിങ്സ് ഇലവൻ പഞ്ചാബ് – 6.2 കോടി
മൊയീൻ അലി – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 1.7 കോടി

മനീഷ് പാണ്ഡെ – സൺറൈസേഴ്സ് ഹൈദരാബാദ് – 11 കോടി
മാർട്ടിൻ ഗപ്റ്റിൽ – വാങ്ങാൻ ആളില്ല
ക്രിസ് വോക്സ് – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 7.4 കോടി
കാർലോസ് ബ്രാത്‌വയ്റ്റ് – സൺറൈസേഴ്സ് ഹൈദരാബാദ് – 2 കോടി
ഷെയ്ൻ വാട്സൻ – ചെന്നൈ സൂപ്പർ കിങ്സ് – 4 കോടി
കേദാർ ജാദവ് – ചെന്നൈ സൂപ്പർ കിങ്സ് – 7.8 കോടി
കോളിൻ ഡി ഗ്രാൻഡ്ഹോം – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 2.2 കോടി
ജയിംസ് ഫോക്നർ – വാങ്ങാൻ ആളില്ല.
യൂസഫ് പത്താൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 1.9 കോടി
കോളിൻ മൺറോ – ഡൽഹി ഡെയർഡെവിൾസ് – 1.9 കോടി
സ്റ്റ്യുവാർട്ട് ബിന്നി – രാജസ്ഥാൻ റോയൽസ് – 50 ലക്ഷം

യുവരാജ് സിങ് – കിങ്സ് ഇലവൻ പഞ്ചാബ് – 2 കോടി
കരുൺ നായർ – കിങ്സ് ഇലവൻ പഞ്ചാബ് – 5.6 കോടി
ലോകേഷ് രാഹുൽ – കിങ്സ് ഇലവൻ പഞ്ചാബ് – 11 കോടി
മുരളി വിജയ് – വാങ്ങാൻ ആളില്ല
ഡേവിഡ് മില്ലർ – കിങ്സ് ഇലവൻ പഞ്ചാബ് – 3 കോടി
ആരോൺ ഫിഞ്ച് – കിങ്സ് ഇലവൻ പഞ്ചാബ് – 6.2 കോടി
ബ്രണ്ടൻ മക്കല്ലം – റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ – 3.6 കോടി
ജേസൺ റോയി – ഡൽഹി ഡെയർഡെവിൾസ് – 1.5 കോടി
ക്രിസ് ലിൻ – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 9.6 കോടി
ഹാഷിം അംല – വാങ്ങാൻ ആളില്ല

ശിഖർ ധവാൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 5.2 കോടി
ആർ.അശ്വിൻ – കിങ്സ് ഇലവൻ പഞ്ചാബ് – 7.6 കോടി
കിറോൺ പൊള്ളാർ‍ഡ് – മുംൈബ ഇന്ത്യൻസ് – 5.4 കോടി
ക്രിസ് ഗെയിൽ – ആദ്യഘട്ടത്തിൽ വാങ്ങാൻ ആളില്ല
ബെൻ സ്റ്റോക്സ് – രാജസ്ഥാൻ റോയൽസ്– 12.5 കോടി
ഫാഫ് ഡുപ്ലേസി – ചെന്നൈ സൂപ്പർ കിങ്സ് – 1.6 കോടി
അജിങ്ക്യ രഹാനെ – രാജസ്ഥാൻ റോയൽസ് – 4 കോടി
മിച്ചൽ സ്റ്റാർക്ക് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – 9.4 കോടി

ഹർഭജൻ സിങ് – ചെന്നൈ സൂപ്പർ കിങ്സ് – 2 കോടി
ഷാക്കിബ് അൽ ഹസൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 2 കോടി
ഗ്ലെൻ മാക്സ്‌വെൽ – ഡൽഹി ഡെയർഡെവിൾസ് – 9 കോടി
ഗൗതം ഗംഭീർ – ഡൽഹി ഡെയർഡെവിൾസ് – 2.8 കോടി
ഡ്വെയിൻ ബ്രാവോ – ചെന്നൈ സൂപ്പർ കിങ്സ് – 6.4 കോടി
കെയ്ൻ വില്യംസൻ – സൺറൈസേഴ്സ് ഹൈദരാബാദ് – 3 കോടി
ജോ റൂട്ട് – ആദ്യഘട്ടത്തിൽ വാങ്ങാൻ ആളില്ല