Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിയെ ആക്രമിച്ച കേസ്: ആറ് സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ ദിലീപിന് കൈമാറി

Actor Dileep

കൊച്ചി∙ നടി ആക്രമിക്കപ്പെട്ട കേസിൽ സിസിടിവി ദൃശ്യങ്ങൾ നടൻ ദിലീപിനു കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫൊറൻസിക് പരിശോധനാ റിപ്പോർട്ടും ദിലീപിനു കൈമാറിയിട്ടുണ്ട്.

മുഖ്യപ്രതി പൾസർ സുനി അന്വേഷണ ഉദ്യോഗസ്ഥനു നൽകിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകർപ്പും കൈമാറിയിട്ടുണ്ട്. പ്രതിഭാഗത്തിനു തെളിവുകൾ കൈമാറണമെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്ന് പ്രോസിക്യൂഷൻ തെളിവുകൾ‌ കൈമാറാൻ തയാറായത്.

related stories