Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ എലൈറ്റ് ഐ20 അവതരിപ്പിച്ചു; ഓട്ടോ എക്സ്പോയ്ക്കു തുടക്കം

elite-i20

ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ വാഹന പ്രദർശനമായ ന്യൂ‍ഡൽഹി ഓട്ടോ എക്സ്പോയ്ക്ക് തുടക്കം. മാരുതിയുടെ ഫ്യൂച്ചർ എസ് കൺസെപ്റ്റ്, പുതിയ എലൈറ്റ് ഐ 20, ഹോണ്ട അമേസ്, കിയ മോട്ടോർസിന്റെ എസ്പി എന്നിവയുടെ അവതരണത്തോടെയാണ് ഓട്ടോ എക്സ്പോയുടെ അരങ്ങുണർന്നത്.

ഗ്രേറ്റർ നോയ്ഡയിലുള്ള ഇന്ത്യ എക്സ്പോ മാർട്ടാണ് ഓട്ടോ എക്സ്പോയ്ക്ക് വേദിയാകുന്നത്. വാഹനഘടക നിർമാതാക്കൾ പങ്കെടുക്കുന്ന കംപോണന്റ്സ് ഷോ ഫെബ്രുവരി എട്ടു മുതൽ 11 വരെ ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടക്കും.

14 പ്രദർശന ഹാളുകളിലായി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെയെല്ലാം സാന്നിധ്യമുണ്ട്. പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം ഭാവി മാതൃകകളുടെ പ്രദർശനവും ഓട്ടോ എക്സ്പോയുടെ സവിശേഷതയാണ്.

കൂടാതെ വിന്റേജ് കാറുകളും സൂപ്പർ കാറുകളുമൊക്കെ പ്രദർശിപ്പിക്കുന്ന പ്രത്യേക വിഭാഗവുമുണ്ട്. സന്ദർശകർക്കായി ഇന്നവേഷൻ സോൺ, ഡസ്റ്റിനേഷൻ സോൺ, സ്മാർട് മൊബിലിറ്റി സോൺ, കോംപറ്റീഷൻ സോൺ തുടങ്ങി പ്രത്യേക മേഖലകളും ഇത്തവണ സജ്ജീകരിക്കുന്നുണ്ട്. 

ഓട്ടോ എക്സ്പോ സ്പെഷൽ സന്ദർശിക്കാം