Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓട്ടത്തിനിടെ കെയുആർടിസി എസി വോൾവോ ബസിനു തീപിടിച്ചു – ചിത്രങ്ങൾ

4 കെയുആർടിസി എസി വോൾവോ ബസിലെ തീ കെടുത്തുന്നു. ചിത്രം: മനോരമ

കൊല്ലം ∙ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന കെയുആർടിസി എസി വോൾവോ ബസ് ഓട്ടത്തിനിടെ കൊല്ലം കലക്ടറേറ്റിനു സമീപം തീപിടിച്ചു. ആളപായമില്ല. വണ്ടിയിൽ 30 യാത്രക്കാർ ഉണ്ടായിരുന്നു. ബസിന്റെ പുറകിലുള്ള എൻജിൻ ഭാഗത്താണു തീപിടിത്തം ഉണ്ടായത്.

3 കെയുആർടിസി എസി വോൾവോ ബസിലെ തീ കെടുത്തുന്നു. ചിത്രം: മനോരമ
2 കെയുആർടിസി എസി വോൾവോ ബസിലെ തീ കെടുത്തുന്നു. ചിത്രം: മനോരമ
1 കെയുആർടിസി എസി വോൾവോ ബസിലെ തീ കെടുത്തുന്നു. ചിത്രം: മനോരമ

ഡ്രൈവിങ് പാനലിൽ സിഗ്നൽ ലൈറ്റ് കത്തുകയും കരിഞ്ഞ ഗന്ധമുണ്ടാകുകയും ചെയ്തതോടെ ഡ്രൈവർ ബസ് റോഡിനു സമീപം നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എൻജിന്റെ ഭാഗത്തു തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വണ്ടിയിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ചു തീ കെടുത്താനുള്ള ശ്രമമാരംഭിച്ചു. അഗ്നിശമനസേനയും സ്ഥലത്തെത്തി. തേവര ഡിപ്പോയുടേതാണു വണ്ടി.

related stories