Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴ അരൂരിൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

Fire at Aroor അരൂരിലുണ്ടായ തീപിടിത്തം.

ആലപ്പുഴ∙ അരൂരില്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് പൂ‍ർണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണു ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സില്‍ തീപിടിച്ചത്. ചേര്‍ത്തല, കൊച്ചി എന്നവിടങ്ങളില്‍നിന്നെത്തിയ എട്ടു യൂണിറ്റ് ഫയര്‍ഫോഴ്സ് മൂന്നരമണിക്കൂര്‍ കൊണ്ടാണു തീ നിയന്ത്രണ വിധേയമാക്കിയത്. ചെറുതും വലുതുമായി ഒട്ടേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ കേന്ദ്രത്തില്‍ തീ പടരാതിരിക്കാന്‍ ജാഗ്രതയോടെയാണു നാട്ടുകാരും ഫയര്‍ഫോഴ്സും ഇടപെട്ടത്. രാസവസ്തുക്കള്‍ ഉള്‍പ്പെടെ കത്തിയതിനാല്‍ തീയണയ്ക്കുക എളുപ്പമായില്ല. മുന്‍കരുതലിന്‍റെ ഭാഗമായി അരൂര്‍ മേഖലയില്‍ വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.

related stories