Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ക്രിക്കറ്റ്: മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

deepthi-sharma അർധസെഞ്ചുറി നേടിയ ദീപ്തി ശർമ

പോർച്ചെഫ്സ്ട്രൂം∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക മൂന്നാം വനിതാ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു ആശ്വാസ ജയം. മൂന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റുകൾക്കാണ് ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 240 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ നാലു പന്തുകൾ ബാക്കിനിൽക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിക്കുകയായിരുന്നു. മൂന്നു മൽസരങ്ങളുള്ള പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ആദ്യ രണ്ടു ഏകദിനങ്ങളിലും മികച്ച ഫോമിൽ കളിച്ച സ്മൃതി മന്ഥന മൂന്നാം ഏകദിനത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. 79 റൺസ് നേടിയ ദീപ്തി ശർമയുടെ മികവിലാണ് 241 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽവച്ചത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മിഗ്നൺ ഡുപ്രീസ്, ലോറ വോൾവാട്ട് എന്നിവർ അർധസെഞ്ചുറി നേടി. ആദ്യ രണ്ടു ഏകദിനങ്ങളിലും ഇന്ത്യയ്ക്കായിരുന്നു ജയം.

related stories