Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴിമതിയുടെ സ്വന്തം കേരളം; ഒന്നര വർഷത്തിനിടെ വലയിലായത് 764 ഉദ്യോഗസ്ഥര്‍

Bribe-Money-Rupee

തിരുവനന്തപുരം ∙ ഒന്നര വര്‍ഷത്തിനിടെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കെണിയില്‍ കുടുങ്ങിയത് 764 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. പാലക്കാട് ജില്ലയിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ കേസുകള്‍; കുറവ് പത്തനംതിട്ടയിലും.

ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതി നിരോധന നിയമത്തിന്റെ(1988) പരിധിയില്‍വരുന്ന ആരോപണങ്ങളില്‍ ഉള്‍പ്പെട്ടതായി പരാതി ലഭിച്ചാല്‍ ആദ്യം പ്രാഥമിക അന്വേഷണം നടത്തും. കുറ്റം ചെയ്തെന്നു വ്യക്തമായാല്‍ കേസ് റജിസ്റ്റര്‍ ചെയ്യും.

∙കേസില്‍ കുടുങ്ങിയ ഉദ്യോഗസ്ഥരുടെ എണ്ണം:

തിരുവനന്തപുരം - 106
കൊല്ലം - 18
പത്തനംതിട്ട - 9
ആലപ്പുഴ - 32
കോട്ടയം - 33
ഇടുക്കി - 52
എറണാകുളം - 91
തൃശൂര്‍ - 83
പാലക്കാട് - 111
മലപ്പുറം - 64
കോഴിക്കോട് - 81
വയനാട് - 16
കണ്ണൂർ ‍- 33
കാസർകോട് - 35

related stories