Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സമര കാഹളം’ റാലിക്കുനേരെ സിപിഎം അക്രമം: തിങ്കളാഴ്ച കെഎസ്‍യു പഠിപ്പു മുടക്കും

ksu-flag

തിരുവനന്തപുരം∙ ആലപ്പുഴയിലെ സംസ്ഥാന സമര കാഹള റാലിക്കു നേരെയുണ്ടായ സിപിഎം അതിക്രമത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാൻ കെഎസ്‍യു ആഹ്വാനം ചെയ്തു. ആലപ്പുഴയിൽ ശനിയാഴ്ച നടന്ന സമരകാഹളം പരിപാടിക്കിടെയാണ് സിപിഎം– കെഎസ്‍യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.

അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് സിപിഎം, കോൺഗ്രസ് കക്ഷികൾ ഞായറാഴ്ച ഉച്ചവരെ ആലപ്പുഴ നഗരത്തില്‍ ഹർത്താൽ നടത്തിയിരുന്നു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘം ചേർന്നു കലാപമുണ്ടാക്കാൻ ശ്രമിച്ചതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസുകൾ.