Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈരയില്‍ക്കടവ് തരിശുപാടത്തു വന്‍ തീപിടിത്തം; ഏക്കറുകളോളം കത്തിനശിച്ചു

Fire ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തുണ്ടായ തീപിടിത്തം. ചിത്രം∙ മനോരമ

കോട്ടയം ∙ ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തു വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണു തീ പടർന്നത്. തീയണയ്ക്കാൻ അഗ്നിശമന സേന രംഗത്തെത്തി.  വെയിൽച്ചൂടില്‍ പുല്ലിനു തീപിടിച്ചതാണെന്നു കരുതുന്നു.

Fire1 ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തുണ്ടായ തീപിടിത്തം. ചിത്രം∙ മനോരമ

സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തതായി അഗ്നിശമനസേന അറിയിച്ചു. പാടത്തിനു മുകളിലൂടെ 11 കെവി വൈദ്യുതിലൈനുള്ളത് ആശങ്കയുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. മുൻ വർഷങ്ങളിലും ഇവിടെ ഏക്കറുകളോളം പാടത്തു തീ പടർന്നിരുന്നു.

related stories