Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആളിയാറിൽനിന്ന് തമിഴ്നാട് ജലം നൽകുന്നില്ല; ചിറ്റൂരിൽ ചരക്കുലോറികൾ തടയുന്നു

Aliyar Issue എരുത്തേമ്പതി കരുമണ്ണിൽ ചരക്കുലോറികൾ തടയുന്നു.

പാലക്കാട്∙ കേരളത്തിനു അർഹതപ്പെട്ട ജലം ആളിയാറിൽനിന്നു തമിഴ്നാട് വിട്ടുനൽകാത്തതിൽ പ്രതിഷേധം. ഇന്നലെ രാത്രിമുതൽ ചിറ്റൂർ അതിർത്തിയിലെ ചെക്പേ‍ാസ്റ്റുകളിൽ തമിഴ്നാട്ടിൽനിന്നുള്ള ചരക്കുലേ‍ാറികൾ ആളിയാർ ജല കർമസമിതി തടയുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തിൽനിന്നുള്ള ചരക്കു വാഹനങ്ങൾ തമിഴ്നാട് അതിർത്തിയിലും തടയുന്നുണ്ട്. മീനാക്ഷിപുരം, ഗേ‌ാപാലപുരം, വേലന്താളം എന്നീ ചെക്പേ‍ാസ്റ്റുകളിലാണ് ഇന്നലെ രാത്രിമുതൽ വാഹനങ്ങൾ തടഞ്ഞത്. സ്ഥലത്ത് പെ‍ാലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Agali Issue എരുത്തേമ്പതി കരുമണ്ണിൽ ചരക്കുലോറികൾ തടയുന്നു.