Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതമാണ് ഈ ഫയലുകളിൽ; ആരോട് പറയാൻ, ആരു കേള്‍ക്കാന്‍

Government Office

തിരുവനന്തപുരം∙ മുന്നില്‍ വരുന്ന ഓരോ ഫയലിലും പാവപ്പെട്ടവരുടെ ജീവിതമാണെന്നും ഫയല്‍നോട്ടം കാര്യക്ഷമമാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി ഒന്നരവര്‍ഷം പിന്നിടുമ്പോഴും സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 94,932 ഫയലുകള്‍. 2014 ല്‍ 1,17,137 ഫയലുകളാണ് തീര്‍പ്പാക്കാനുണ്ടായിരുന്നത്.

ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഏറ്റവുമധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നത് റവന്യൂ വകുപ്പിലാണ്. 17,898 ഫയലുകള്‍. തൊട്ടു പിന്നില്‍ മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പാണ്. 11,564 ഫയലുകള്‍. മൂന്നാം സ്ഥാനത്ത് ആരോഗ്യവകുപ്പ് – 8941 ഫയലുകള്‍.

അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഫയലുകളുടെ കാര്യത്തിലും റവന്യൂവകുപ്പാണ് മുന്നില്‍. 980 ഫയലുകള്‍. രണ്ടാംസ്ഥാനത്ത് ആരോഗ്യവകുപ്പ്. 386 ഫയലുകൾ‍. മൂന്നാം സ്ഥാനത്ത് ധനകാര്യം. 171 ഫയലുകൾ‍. വിവരാവകാശ പ്രവര്‍ത്തകന്‍ ഡി.ബി.ബിനുവാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പ്രധാന വകുപ്പുകളില്‍ കെട്ടികിടക്കുന്ന ഫയലുകൾ‍:

കൃഷി - തീര്‍പ്പാക്കാനുള്ള ഫയലുകളുടെ എണ്ണം - 5484
ധനകാര്യം - 5264
ഭക്ഷ്യവും പൊതുവിതരണവും - 2137
പരിസ്ഥിതി - 1580
ധനകാര്യം - 5264
വനംവന്യജീവി വകുപ്പ് - 3605
ആരോഗ്യം, കുടുംബക്ഷേമം - 8941
വ്യവസായം - 5170
തൊഴിലും നൈപുണ്യവും - 3335
നിയമം- 1714
പൊതുമരാമത്ത് - 3857
റവന്യൂ - 17,898
പട്ടികജാതി, പട്ടികവര്‍ഗ വികസനം - 3017
സാമൂഹ്യനീതി - 1828
വിനോദസഞ്ചാരം - 1034
വിജിലന്‍സ് - 2692
ജലവിഭവം - 5076
ആഭ്യന്തരം - 11,564
നികുതി - 5737

related stories