Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് മുഹമ്മദ്

shuhaib's father കൊല്ലപ്പെട്ട ഷുഹൈബ്, ഷുഹൈബിന്റെ പിതാവ് മുഹമ്മദ്

കണ്ണൂർ‌∙ ഷു‌ഹൈബ് വധത്തിൽ സിബിഐ അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഷു‌ഹൈബിന്റെ കുടുംബം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടു. ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷുഹൈബിന്റെ പിതാവ് പറഞ്ഞു. 

മനോരമ ന്യൂസ് കൗണ്ടർ പോയന്റിലായിരുന്നു മുഹമ്മദ് നിലപാട് അറിയിച്ചത്. കൊലപാതകത്തിന് പിന്നില്‍ ആരെന്നു കണ്ടെത്തണം. ഇനിയാരും ഇങ്ങനെ കൊല്ലപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ തയാറായില്ലെങ്കിൽ നിരാഹാരസമരം തുടങ്ങുമെന്ന്  ഷുഹൈബിന്റെ സഹോദരി ശർമില നേരത്തേ വ്യക്തമാക്കിയിരുന്നു. കേസിൽ സിപിഎം പ്രവർത്തകർ അറസ്റ്റിലായതുകൊണ്ടാണു സർക്കാർ സിബിഐ അന്വേഷണത്തിനു തയാറാകാത്തതെന്നും ഷുഹൈബിന്റെ കുടുംബം ആരോപിച്ചു.