Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ നഴ്സുമാർ പ്രഖ്യാപിച്ച സമരം മാറ്റി; നാളെ മുഖ്യമന്ത്രിയുമായി ചർച്ച

nurses-strike-kvm-hospital സമരം ചെയ്യുന്ന നഴ്സുമാർ. (ഫയൽ ചിത്രം)

തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. സമരത്തിന്റെ കാര്യത്തിൽ കൂടിക്കാഴ്ചയ്ക്കു ശേഷമേ തീരുമാനമെടുക്കൂവെന്നു സംഘടന അറിയിച്ചു.

അതിനിടെ, ശമ്പളപരിഷ്കരണത്തിനുള്ള ഉത്തരവ് ഈ മാസം 31നകം പുറത്തിറക്കുമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പ് നല്‍കിയതായി യുഎൻഎ അറിയിച്ചു. നാളെ മുതൽ സംസ്ഥാനത്തെ മുഴുവൻ നഴ്സുമാരും കൂട്ട അവധിയിൽ പ്രവേശിക്കാൻ യുഎൻഎ തീരുമാനിച്ചിരുന്നു. കേരളത്തിലെ 62,000 നഴ്സുമാർ അവധി അപേക്ഷ നൽകുമെന്നാണു യുഎൻഎ ചെയർമാൻ ജാസ്മിൻ ഷാ അറിയിച്ചിരുന്നത്.