Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് വാഹനാപകടം; ഓട്ടോയ്ക്കു മുകളിൽ ട്രക്ക് മറിഞ്ഞ് മൂന്നു മരണം

Accident വളാഞ്ചേരിയിൽ വാഹനാപകടം നടന്ന സ്ഥലത്തെ രക്ഷാപ്രവർത്തനം. (ടിവി ദൃശ്യം)

മലപ്പുറം ∙ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ വാഹനാപകടത്തിൽ മൂന്നു മരണം. ഓട്ടോറിക്ഷയുടെ മുകളിലേക്കു ട്രക്ക് മറിഞ്ഞാണ് അപകടം. ഓട്ടോ ഡ്രൈവർ നിസാർ, യാത്രക്കാരായ കാട്ടിപ്പരുത്തി സ്വദേശി ഖദീജ (48), ആതവനാട് സ്വദേശി ഷാഹിന (25) എന്നിവരാണു മരിച്ചത്.

മഹാരാഷ്ട്രയിൽനിന്നു ജനറേറ്റർ ഭാഗങ്ങളുമായി കൊച്ചിയിലേക്കു പോവുകയായിരുന്ന കൂറ്റൻ ട്രക്ക്, വട്ടപ്പാറ വളവിനു മുൻപുള്ള കഞ്ഞിപ്പുര വളവിൽ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ട്രക്കിനടിയിൽപ്പെട്ട ഓട്ടോ ഞെരിഞ്ഞമർന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.