Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാർഡിൽ അറ്റകുറ്റപ്പണി; ഇടമൺ–പുനലൂർ പാതയിൽ ട്രെയിൻ ഗതാഗതം നിർത്തി

Indian Railway പ്രതീകാത്മക ചിത്രം.

കൊല്ലം ∙ ഇടമൺ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇടമൺ–പുനലൂർ പാതയിലെ ട്രെയിൻ ഗതാഗതം ബുധനാഴ്ച മുതൽ നിർത്തി വയ്ക്കും. ട്രെയിനുകൾ പുനലൂരിൽ യാത്ര അവസാനിപ്പിക്കും.

ഇടമൺ– ന്യൂ ആര്യങ്കാവ് റീച്ച് കമ്മിഷൻ ചെയ്യുന്നതിനു മുന്നോടിയായി ഇടമണ്ണിലെ ഷണ്ടിങ് യാർഡിലെ അലൈൻമെന്റ് മാറ്റണമെന്നു റയിൽവേ സുരക്ഷാ കമ്മിഷണർ നിർദേശിച്ചിരുന്നു. ഇതിനായാണു ട്രെയിൻ ഗതാഗതം നിർത്തുന്നത്. അഞ്ചു ദിവസനത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ തീർക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. 

related stories