Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ദിനത്തിൽ എട്ടു ‘വനിതാ വിമാന’ങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

airindia-express-crew-closeup

കൊച്ചി ∙ രാജ്യാന്തര വനിതാ ദിനത്തിൽ ‘വനിതാ ചിറകി’ലേറി എട്ടു എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂർ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് പൂർണമായും വനിതാ ക്രൂവുമായി ഫ്ലൈറ്റുകൾ സർവീസ് നടത്തുക. കോഴിക്കോട്ട് നിന്ന് രണ്ടു വിമാനങ്ങളാണ് വനിതകളുടെ പൂർണ നിയന്ത്രണത്തിൽ പുറപ്പെടുന്നത്.

airindia-express-crew-plane

എയർ ഇന്ത്യ എക്സ്പ്രസ് വനിതാ ദിനത്തിൽ പൂർണമായും വനിതാ ക്രൂ ഉൾപ്പെടുന്ന സർവീസുകൾ

1. ഐഎക്സ് 435/434 കൊച്ചി–ദുബായ്–കൊച്ചി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ചമേലി ക്രോട്ടാപള്ളി, ഗംഗ്രൂഡെ മഞ്ജരി. ക്രാബിൻ ക്രൂ – സൂര്യ സുധൻ, അമല ജോൺസൺ, ലതികാ രാജ് പി; അനിഷ കെ.എ.

2. ഐഎക്സ് 363/348 കോഴിക്കോട്–അബുദാബി–കോഴിക്കോട് കോക്പിറ്റിൽ ക്യാപ്റ്റന്മാർ സാംഗ്‌വി അമി എം.എസ്, പ്രാചി സഹാറെ. ക്രാബിൻ ക്രൂ –ഷിർലി ജോൺസൺ, നിഷാ പ്രവീൺ, സിങ് സോനം, സിങ് പ്രീതി.

3. ഐഎക്സ് 345/142 കോഴിക്കോട്–ദുബായ്–ഡൽഹി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ രശ്മി മെഹ്റൂം, സൃഷ്ടി സിങ്. ക്രാബിൻ ക്രൂ – റോസ് ഫെനാറ്റേ, വർഷ സരാതെ, ദിവ്യ ആൾഡ, അൽകാ നഹർവാൾ.

4. ഐഎക്സ് 549/544 തിരുവനന്തപുരം – മസ്കത്ത് – തിരുവനന്തപുരം. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ഇഷിക ശർമ, മസൂദ് എസ്. ക്രാബിൻ ക്രൂ – ദർശന ആർ, രഞ്ജു രത്നാകരൻ, വിനീത എസ്.വി; അമലു സുധാകരൻ.

5. ഐഎക്സ് 247/248 മുംബൈ–ദുബായ്–മുംബൈ. കോക്പിറ്റിൽ ക്യാപ്റ്റന്മാർ ജസ്മിൻ മിസ്ത്രി, കൈനാസ് വക്കീൽ. ക്രാബിൻ ക്രൂ – പൂനം നഗാവേക്കർ, ഭക്തി ചൗഹാൻ, ആരതി കോങ്നോൾ, സുപ്രിയ മൊകുത്കർ.

6. ഐഎക്സ് 688/681 ചെന്നൈ–സിംഗപ്പൂർ–തിരുച്ചിറപ്പളളി. കോക്പിറ്റിൽ ക്യാപ്റ്റന്മാർ കവിതാ രാജ്കുമാർ, മേധാ ഘോഷ്. ക്രാബിൻ ക്രൂ – മേഘാ രാജീവ്, കവിതാ സിറോഹി, നമ്രത, നയാന്നുൽമോയ്.

7. ഐഎക്സ് 813/814 മാംഗ്ലൂർ–ദുബായ്–മാംഗ്ലൂർ. കോക്പിറ്റിൽ ക്യാപ്റ്റന്മാർ റാവൽ സലോനി, പ്രിയങ്ക സി റാണേ. ക്രാബിൻ ക്രൂ – മഹാസവിതാ ത്രിപാഠി, ഖുഷ്ബു മിൻസ്, ലീമാ കോൾഹോ, ദീപാ നടരാജൻ.

8. ഐഎക്സ് 115/116 ഡൽഹി–അബുദാബി–ഡൽഹി. കോക്പിറ്റിൽ ക്യാപ്റ്റമാർ സിങ് പ്രിതി, ആരുഷി. ക്രാബിൻ ക്രൂ – റീമ ജസ്സാൽ, ലൈഷ്റാം ചാനു, റവിത അഹ്ലാവത്, പൂജാ ദത്ത.

airindia-express-crew-combo

വനിതാ ദിനത്തിൽ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാർക്കും എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്പനിയിലെ നാൽപതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാൻ പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തതായി എയർ ഇന്ത്യ എക്സ്പ്രസ് കേന്ദ്രങ്ങൾ അറിയിച്ചു.

airindia-express-crew-plane-more

കൊച്ചി കേന്ദ്രമാക്കി സ്ത്രീശാക്തീകരണ രംഗത്തു പ്രവർത്തിക്കുന്ന ‘മൈത്രി’ എന്ന സന്നദ്ധസംഘടനയുടെ പ്രത്യേകം തയ്യാർ ചെയ്ത വനിതാ ദിന ആശംസാ കാർഡുകളാകും വിമാനത്താവളങ്ങളിലും ഓഫിസുകളിലും വിതരണം ചെയ്യുക.

airindia-express-crew

രാജ്യത്ത് ചെലവു കുറഞ്ഞ യാത്രാസൗകര്യം ഒരുക്കുന്ന വിമാനക്കമ്പനികളിൽ യാത്രക്കാർക്ക് ഭക്ഷണവും പാനീയങ്ങളും സൗജന്യമായി നൽകുന്ന ഏക കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. രാജ്യത്തെ രണ്ടാംനിര നഗരങ്ങളിൽ നിന്ന് ഗൾഫിലേക്കും തെക്കുകിഴക്കൻ എഷ്യൻ രാജ്യങ്ങളിലേക്കും സർവീസ് നടത്തുന്ന കമ്പനിക്ക് ഇന്ത്യയിൽ ഏഴും ദുബായിൽ ഒന്നും ഓപ്പറേഷനൽ കേന്ദ്രങ്ങളുണ്ട്.

airindia-express-crew-selfi

189 യാത്രക്കാരെ വഹിക്കാനാകുന്ന 23 ബോയിങ് 737–800എൻജി വിമാനങ്ങളാണ് കമ്പനിക്കുള്ളത്. 2005 എപ്രിൽ 29 ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ഒരേ സമയം വിമാനങ്ങൾ പറത്തി തുടക്കമിട്ട കമ്പനി നിലവിൽ ആഴ്ചയിൽ 561 സർവീസുകളാണ് നടത്തുന്നത്. 99.8 ശതമാനം സമയകൃത്യത പാലിക്കുന്ന കമ്പനി 2015–16 ൽ 28 ലക്ഷം യാത്രക്കാരെയും 2016–17 ൽ 34 ലക്ഷം യാത്രക്കാരെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു.

related stories