Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്നോപാര്‍ക്കില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെ കയ്യേറ്റം

technopark-attack

തിരുവനന്തപുരം∙ ടെക്നോപാര്‍ക്കില്‍ പരിശോധനയ്ക്കെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം. ഗംഗ ബില്‍ഡിങ്ങില്‍ സ്ഥിതി ചെയ്യുന്ന ഐടി സ്ഥാപനത്തിലെ കഫറ്റീരിയ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് നാലു മണിക്കൂറോളം തടഞ്ഞുവച്ചത്. തോട്‍ലൈന്‍ കമ്പനിയുടെ  കഫ്റ്റീരിയ  പരിശോധിക്കാനും അനുവദിച്ചില്ല. വനിതാ ജീവനക്കാരെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്തുവെന്നും പരാതിയുണ്ട്. പൊലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. പരിശോധനയ്ക്കുശേഷം ആറു സ്ഥാപനങ്ങള്‍ പൂട്ടിച്ചു.