Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി പെന്‍ഷന്‍ പ്രായം 60 ആക്കണം: മുഖ്യമന്ത്രി; ആലോചിക്കണമെന്ന് ഘടകകക്ഷികൾ

Pinarayi-vijayan മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙ കെഎസ്ആർടിസി പെന്‍ഷന്‍പ്രായം 60 ആക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മന്ത്രിസഭായോഗത്തിനു മുന്‍പ് തീരുമാനം അറിയിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ഇക്കാര്യത്തിൽ ആലോചിച്ച് പറയാമെന്നു ഘടകകക്ഷികള്‍ മറുപടി നൽകി. 

ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 3300 കോടി രൂപ കെഎസ്ആർടിസിയുടെ നവീകരണത്തിന് വായപയെടുക്കുന്നുണ്ട്. ഇതിന് ബാങ്കുകൾ വച്ച ഒരു നിർദേശം പെൻഷൻ പ്രായം അറുപത് ആക്കണമെന്നതാണ്. മാത്രമല്ല കെഎസ്ആർസി നവീകരണത്തെക്കുറിച്ച് പഠിച്ച സുശീൽ ഖന്ന റിപ്പോർട്ടിലും പെൻഷൻ പ്രായം ഉയർത്തണമെന്ന നിർദേശമുണ്ട്. ഈ സാഹചര്യത്തിൽ പെൻഷൻ പ്രായം വർധിപ്പിക്കാതെ മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. 

തുടർന്നാണ് ‌അടുത്ത ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിന് മുൻപ് ഇക്കാര്യത്തിൽ മറുപടി നൽകാമെന്ന ഒരു ഉപാധി മറ്റു ഘടകകക്ഷി നേതാക്കൾ മുന്നോട്ട് വച്ചത്. നിലവിൽ കെഎസ്ആർടിസിയിലുള്ള പ്രതിസന്ധി മറികടക്കാൻ മറ്റു മാർഗങ്ങളില്ല എന്നും എൽഡിഎഫ് യോഗം വിലയിരുത്തി. 

related stories