Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസിയുടെ ആത്മഹത്യ: നോ ഒബ്ജക്‌ഷന്‍ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ഭിന്നത

sugathan

കൊല്ലം∙ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ വർക്‌ഷോപ്പിന് അനുമതി നൽകുന്നതു സംബന്ധിച്ചു പഞ്ചായത്ത് സമിതിയിൽ ഭിന്നത. സുഗതന്റെ താൽക്കാലിക വർക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ അപേക്ഷയിൽ അനുമതി നൽകാനാവില്ലെന്നു കോൺഗ്രസ് അംഗങ്ങൾ നിലപാടെടുത്തു. വർക്‌ഷോപ് നടത്താനുള്ള താൽക്കാലിക അനുമതി സുഗതന്റെ കുടുംബത്തിന്റെ അപേക്ഷയിൽ നൽകാമെന്നാണു കോൺഗ്രസ് നിലപാട്.


സ്ഥലത്തിന്റെ ഉടമയുടെ പേരിലോ സുഗതന്റെ കുടുംബത്തിന്റെ പേരിലോ അനുമതി എൻഒസി നൽകരുതെന്ന നിലപാടിൽ സിപിഐ ഉറച്ചു നില്‍ക്കുന്നു. സുഗതന്റെ കുടുംബം ഇതു സംബന്ധിച്ച അപേക്ഷ നൽകാത്തതിനാൽ അനുമതി സംബന്ധിച്ച വിഷയം അടുത്ത പഞ്ചായത്ത് യോഗത്തിൽ എടുക്കാനാകൂ എന്നു സെക്രട്ടറി അറിയിച്ചു.

related stories