Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ ഭാര്യാ സഹോദരന്റെ അടിയേറ്റു തോട്ടം തൊഴിലാളി മരിച്ചു

രാജകുമാരി∙ പൂപ്പാറ പന്നിയാർ എസ്റ്റേറ്റ് ലയത്തിൽ ഭാര്യാ സഹോദരന്റെ അടിയേറ്റു തോട്ടം തൊഴിലാളി മരിച്ചു. എസ്റ്റേറ്റ് ലയത്തിൽ താമസക്കാരനായ ഗണേശൻ(46) ആണു മരിച്ചത്. ഇയാളെ മർദിച്ച ബാലമുരുകനെ (38) അടിമാലിയിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് പറഞ്ഞു.