Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിസിഎസ് ഓഹരിയിൽ ഇടിവ്; ദിനാന്ത്യത്തിൽ സെൻസെക്സ് നഷ്ടത്തിലും നിഫ്റ്റി നേട്ടത്തിലും

sensex

മുംബൈ∙ ഐടി ഓഹരികൾ മോശം പ്രകടനം കാട്ടിയ ദിനത്തിൽ രാജ്യത്തെ മുൻനിര ഓഹരിസൂചികകളായ സെൻസെക്സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 61.16 പോയിന്റ് നഷ്ത്തിൽ 33,856.78 ലാണു വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5.50 പോയിന്റ് ഉയർന്ന് 10,426.90 ലും ക്ലോസ് ചെയ്തു. ബിഎസ്ഇയിലെ 1,718 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 958 ഓഹരികൾക്കു നഷ്ടം നേരിട്ടു. ഐടി ഓഹരികളുടെ വില ഇടിവും വിൽപന സമ്മർദവുമാണ്  വിപണിയിൽ പ്രതിഫലിച്ചത്. 

ഐടി വിഭാഗത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്) ഓഹരികളിലാണ് ഇടിവ് പ്രകടമായത്. 2016 നവംബറിനു ശേഷം ഇടദിനത്തിൽ നേരിട്ട വലിയ ഇടിവാണ് ടിസിഎസ് ഓഹരികളിലുണ്ടായത്. ടിസിഎസ് ഉടമകളായ ടാറ്റ സൺസ് കമ്പനിയിലെ ഓഹരിയിലെ ഒരു പ്രധാനഭാഗം വിറ്റയക്കുമെന്ന സൂചനകളാണ് ടിസിഎസ് ഓഹരികളിൽ പ്രതിഫലിച്ചത്. 

പൊതുമേഖലാ ബാങ്ക് ഓഹരികൾ മികച്ച നേട്ടം കൊയ്തു. ബിപിസിഎൽ, എച്ച്പിസിഎൽ, ആക്സിസ് ബാങ്ക്, സൺ ഫാർമ, വിപ്രോ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ.  എൻടിപിസി, കോൾ ഇന്ത്യ, കൊടാക് മഹിന്ദ്രാ എന്നിവയാണു കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.