Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി. മുരളീധരന്റെ സത്യവാങ്മൂലത്തില്‍ പിഴവ്; വ്യാജപ്രചാരണമെന്ന് ബിജെപി

v-muralidharan

ന്യൂഡൽഹി∙ രാജ്യസഭാ സീറ്റിലേക്കു മത്സരിക്കാന്‍ ബിജെപി ദേശീയനിർവാഹക സമിതി അംഗം വി.മുരളീധരന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവ്. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണു കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വി.മുരളീധരന് എതിരെ ചിലർ വ്യാജ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് പി.രഘുനാഥ് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നാണു മുരളീധരന്‍ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. 

2016ല്‍ കഴക്കൂട്ടത്തു നിന്ന് നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ മുരളീധരന്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2004-2005 സാമ്പത്തിക വര്‍ഷത്തില്‍ 3,97,558 രൂപ ആദായ നികുതി അടച്ചതായാണു സത്യവാങ്മൂലത്തില്‍ ഉള്ളത്. എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയ്ക്കൊപ്പം ഹാജരാക്കിയ സത്യവാങ് മൂലത്തില്‍ ആദായ നികുതി അടച്ചിട്ടില്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതു കുറ്റകരമാണ്. ഒന്നര വര്‍ഷം മുൻപു സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ബോധപൂര്‍വ്വം വിവരങ്ങള്‍ മറച്ചുവച്ചുവെന്നു കാണിച്ച് വേണമെങ്കിൽ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷനു തള്ളാം.

സംഭവത്തിൽ ബിജെപി വിശദീകരണം ഇങ്ങനെ: 2017ൽ മുരളീധരൻ നികുതി അടച്ചില്ലെന്നു പറയുന്നത് സത്യമാണ്. കാരണം, 2017ൽ വരുമാനം ഉണ്ടായിരുന്നില്ല. 2004ൽ നികുതി അടച്ചിരുന്നു. അന്ന് നെഹ്റു യുവകേന്ദ്രയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ വരുമാനം ഉണ്ടായിരുന്നതു കൊണ്ടാണ് നികുതി റിട്ടേൺ നൽകിയത്. മുരളീധരന്റെ പത്രിക സ്വീകരിച്ചു കഴിഞ്ഞു. കാര്യങ്ങൾ മനസ്സിലാക്കാതെ ചിലർ വിവാദം ഉണ്ടാക്കുകയാണെന്നും രഘുനാഥ് പറഞ്ഞു. 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.