Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുങ്കിയാനകൾ സഹായികളായി; വയനാടിനെ വിറപ്പിച്ച വടക്കനാട്ട് കൊമ്പനെ തളച്ചു

Elephant---Radio-Color വടക്കനാട്ട് കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നു.

സുൽത്താന്‍ബത്തേരി∙ ബത്തേരിക്കടുത്ത് വടക്കനാട്ട് നിരന്തരം പരിഭ്രാന്തി സൃഷ്ടിച്ചു വിലസിയ വടക്കനാട് കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി. രാവിലെ നൽകിയ രണ്ടു മയക്കുവെടികളിലാണു കൊമ്പൻ മയങ്ങിയത്. തുടർന്നു മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ റേഡിയോ കോളർ ഘടിപ്പിച്ചു.

മറുമരുന്നു നൽകി ഉണർത്തി ആവശ്യമായ പരിചരണങ്ങൾ നൽകിയ ശേഷം കൊമ്പനെ കാട്ടിലേക്കു വിട്ടു. വടക്കനാട് കൊമ്പന്റെ നീക്കങ്ങളെല്ലാം വനംവകുപ്പിന് ഇനി അപ്പപ്പോൾ അറിയാൻ കഴിയും. മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ പ്രമുഖ, കുഞ്ചു എന്നിവയുടെ സഹായത്തോടെയാണു ദൗത്യം പൂർത്തിയാക്കിയത്.