Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംസ്ഥാന സ്കൂൾ കലോൽസവം: ഓൺലൈൻ കവറേജ് പുരസ്കാരം മനോരമ ഓൺലൈന്

school-youthfestival

തിരുവനന്തപുരം ∙ അൻപത്തിയെട്ടാമത് സ്കൂൾ കലോൽസവത്തിൽ ഓൺലൈൻ മാധ്യമരംഗത്തെ മികച്ച കവറേജിനുള്ള പുരസ്കാരം മനോരമ ഓൺലൈന്. 2018 ജനുവരിയിൽ തൃശൂരിൽ നടന്ന കലോൽസവത്തിന്റെ കവറേജിനാണ് പുരസ്കാരം.

ദൃശ്യമാധ്യമങ്ങളിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസും മാതൃഭൂമി ന്യൂസും പങ്കിട്ടു. മലയാള മനോരമയിൽ കെ.എം. ശിവ വരച്ച ‘തുള്ളലുണ്ടാവും, ചവിട്ടുനാടകവും പ്രതീക്ഷിക്കാം’ മികച്ച കാർട്ടൂണായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ലേഔട്ടിനുള്ള പുരസ്കാരവും മലയാള മനോരമ സ്വന്തമാക്കി. അവാർഡ് ദാനം ഏപ്രിൽ 13 ന് തൃശൂർ റീജണൽ തിയറ്ററിൽ നടക്കും.

KM-Siva മികച്ച കാർട്ടൂണിനുള്ള പുരസ്കാരത്തിന് അർഹനായ കെ.എം.ശിവ

മറ്റു പുരസ്കാരങ്ങൾ:

മികച്ച റിപ്പോർട്ടിങ്(രണ്ടു പേർക്ക്)

സുരേഷ് ചൈത്രം – ജനയുഗം(എലിപ്പെട്ടിയിൽ കുടുങ്ങുന്നവർ എന്ന റിപ്പോർട്ടിന്)

വി.എം.രാധാകൃഷ്ണൻ – ദേശാഭിമാനി(ആയിരം കുട്ടികളും ഒരു മുത്തശ്ശിയും എന്ന റിപ്പോർട്ടിന്)

മികച്ച ഫൊട്ടോഗ്രഫർ

ഷമ്മി സരസ്സ്(സുപ്രഭാതം)

മികച്ച ഫൊട്ടോഗ്രഫർ – പ്രത്യേക പരാമർശം

കെ.ശശി(ചന്ദ്രിക)

മികച്ച റൗണ്ടപ്പ്

എം.ബി.ബാബു(മാതൃഭൂമി)

മികച്ച പ്രത്യേക പതിപ്പ്

ദേശാഭിമാനി(‘കളറായിട്ടാ’)

മികച്ച പ്രത്യേക പതിപ്പ് – പ്രത്യേക പരാമർശം

മാധ്യമം(‘ഇലഞ്ഞി’)

അച്ചടിമാധ്യമം – സമഗ്ര കവറേജ്

കേരള കൗമുദി

അച്ചടി മാധ്യമം(ഇംഗ്ലീഷ്)

മികച്ച റിപ്പോർട്ടർ (രണ്ടു പേർക്ക്)

സി.പി.സജിത്(ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ്), രാമവർമൻ(ടൈംസ് ഓഫ് ഇന്ത്യ)

മികച്ച കവറേജ്

ഡക്കാൻ ക്രോണിക്കിൾ

ദൃശ്യമാധ്യമം

മികച്ച റിപ്പോർട്ടർ 

ദീപക് കെ(മീഡിയ വൺ)

പ്രത്യേക പരാമർശം 

ദീപക് ധർമ്മടം(അമൃത ടിവി)

മികച്ച ക്യാമറാമാൻ(രണ്ടു പേർക്ക്)

അനൂപ് വി.ജെ.(ജയ്ഹിന്ദ് ടിവി, മധുമേനോൻ(എഷ്യാനെറ്റ്)

കവറേജ് – പ്രത്യേക പരാമർശം

കൈരളി–പീപ്പിൾ

പ്രാദേശിക ടിവി ചാനലുകളിൽ പ്രത്യേക പരാമർശം

ടിസിവി

ഓൺലൈനിൽ മികച്ച സ്ക്രീൻഷോട്ട്

കേരളകൗമുദി

മികച്ച ശ്രവ്യമാധ്യമ കവറേജ്

ആകാശവാണി

ജേതാക്കൾക്ക് ശിൽപവും പാരിതോഷികവും(വ്യക്തികൾക്ക് 20,000 രൂപയും സ്ഥാപനങ്ങൾക്ക് 25,000 രൂപയും) ലഭിക്കും. പി.പി.മുഹമ്മദ് കോയ, വി.കെ.ജനാർദ്ദനൻ, രേണു രാമാനത്ത് എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് അവാർഡ് നിർണയം നടത്തിയത്.

മലയാളത്തിലും ഇംഗ്ലിഷിലും പ്രത്യേകമായി കലോൽസവ വിശേഷങ്ങൾ ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഇത്തവണയും മനോരമ ഓൺലൈൻ ഒരുക്കിയത്. ഡെസ്ക്ടോപ്പ് – മൊബൈൽ സങ്കേതങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന റെസ്പോൺസീവ് രീതിയിലാണ് ഈ പ്രത്യേക സൈറ്റ് തയ്യാറാക്കിയത്. മനോരമ ഓൺലൈനിന്റെ മൊബൈൽ ആപ്പിലും പ്രത്യേക മൊബൈൽ സൈറ്റിലും കലോൽസവ വിവരങ്ങൾ യഥാസമയം ലഭ്യമാക്കി.

തൽസമയ വിശേഷങ്ങൾ ഉൾപ്പെടുത്തി ലൈവ് അപ്ഡേറ്റുകൾക്കു പുറമെ വാർത്ത, വിശകലനങ്ങൾ, സ്പെഷൽ റിപ്പോർട്ടുകൾ മൽസരങ്ങളുടേയും വേദികളുടേയും സമ്പൂർണ്ണ വിവരങ്ങൾ, പ്രത്യേക ഫോട്ടോ–വിഡിയോ ഗാലറികൾ, സോഷ്യൽ മീഡിയ സങ്കേതങ്ങളായ ഫേസ്ബുക്ക് ലൈവ്, മീഡിയാ വോൾ, യൂടൂബ് വിഡിയോകൾ, ആതിഥേയ ജില്ലയായ തൃശൂരിന്റെ പ്രത്യേകതകളും സ്ഥലങ്ങളും പരിചയപ്പെടുത്തുന്ന ‘തൃശൂർ@360’, തൃശൂരിന്റെ രുചി സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന ‘ടേസ്റ്റ് ഓഫ് തൃശൂർ’, കലോൽസവ വിശേഷങ്ങളുടെ ജില്ല തിരിച്ചുളള അവതരണം, ലൈവ് ടിവി, പ്രത്യേക പ്രതിദിന കോളം തുടങ്ങിയവ കലോൽസവ സൈറ്റിന്റെ പ്രത്യേകതകളായി.

കലോൽസവ സൈറ്റിൽ താരങ്ങൾക്കും കാണികൾക്കും കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാനായി പ്രധാന വേദിക്കരികിൽ ഒരുക്കിയ സെൽഫി ബൂത്ത്, ഫോട്ടോ ബൂത്ത്, സ്റ്റുഡിയോ എന്നിവിടങ്ങളിലൂടെ പ്രത്യേക സൗകര്യമൊരുക്കി. ബാനർജി ക്ലബിനു സമീപം കലോൽസവത്തിന്റെ മൂന്നാം വേദിക്കരികിൽ ഒരുക്കിയ പബ്ലിക് വിഡിയോ വോളിലൂടെ വിവിധ വേദികളിൽ നിന്ന് പകർത്തിയ ചിത്രങ്ങളും വിഡിയോകളും പ്രദർശിപ്പിക്കുകയും ചെയ്തു.

സ്വദേശത്തു നിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിനു വായനക്കാരാണ് മനോരമ ഓൺലൈൻ താളുകളിലെത്തി കലോൽസവ വിശേഷങ്ങൾ ആസ്വദിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തത്. കലാമൽസരങ്ങൾ, മൽസരാർഥികളുടേയും അധ്യാപകരുടേയും അഭിമുഖങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി നൽകിയ ഫേസ്ബുക്ക് ലൈവിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.

സമ്മാനാർഹമായ സ്പെഷൽ സൈറ്റ് കാണാം