Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ വിപണികൾ ദുർബലം: ഇന്ത്യൻ ഓഹരി വിപണികളും നഷ്ടത്തിൽ

Bombay Stock Exchange (BSE) logo

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം തുടരുന്നു. ഏഷ്യൻ വിപണികൾ ദുർബലമായതാണ് ഇന്ത്യന്‍ വിപണിയിലെ തിരിച്ചടിക്കു കാരണം. ബിഎസ്ഇ സെൻസെക്സ് 78.95 പോയിന്റ് ഇടിഞ്ഞ് 33,097.05 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 34.85 പോയിന്റ് താഴ്ന്നു 10,161.05 ലുമാണു വ്യാപാരം നടക്കുന്നത്.

മെറ്റൽ‌, എനർജി, ബാങ്കിങ്, എഫ്എംസിജി ഉൾപ്പെടെയുള്ള ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിലാണ്. ബിഎസ്ഇ ഇടത്തരം, ചെറുകിട വിഭാഗം സൂചികകളും നഷ്ടത്തിലാണ്. മാരുതി സുസുക്കി, എംആന്റ്എം, ടിസിഎസ്, എച്ച്‌യുഎൽ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികൾ. ബിപിസിഎൽ, എച്ച്പിസിഎൽ, കോൾ ഇന്ത്യ, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ് എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിടുന്ന ഓഹരികൾ.