Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി വിപണിയിൽ സൂചികകൾ തിരിച്ചു കയറി; വ്യാപാരം നേട്ടത്തിൽ

Stock Market | NSE | BSE

മുംബൈ∙ നഷ്ടത്തിൽ വ്യാപാരം തുടർന്ന ഓഹരി വിപണിയിൽ സൂചികകൾ തിരിച്ചു കയറി. ബിഎസ്ഇ സെൻസെക്സ് 105.38 പോയിന്റ് നേട്ടത്തിൽ 33,030.42 ലാണു വ്യാപാരം നടക്കുന്നത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 31.80 പോയിന്റ് ഉയര്‍ന്ന് 10,124.75 ലുമാണു വ്യാപാരം പുരോഗമിക്കുന്നത്. ഏഷ്യൻ വിപണിയിലെ നഷ്ടം ആഭ്യന്തര വിപണിയിൽ പ്രകടമായിരുന്നു. എന്നാൽ ചില ഓഹരികൾ കൈവരിച്ച നേട്ടത്തിന്റെ പിൻബലത്തിലാണു സൂചികകള്‍ തിരിച്ചുവരവു നടത്തിയത്.

ഭാരതി എയർടെൽ, ടാറ്റാ സ്റ്റീൽ, ടെക് മഹീന്ദ്ര, എച്ച്പിസിഎല്‍ എന്നിവയാണു മികച്ച നേട്ടം കൊയ്യുന്ന ഓഹരികൾ‍. വേദാന്ത, സിപ്ല, എംആന്റ്എം എന്‍ടിപിസി, യെസ് ബാങ്ക് എന്നിവ നഷ്ടത്തിലുമാണ്.