Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവധിക്കാല സ്പെഷൽ ട്രെയിൻ പട്ടിക പ്രഖ്യാപിച്ചു; അധിക നിരക്ക്

Train Representational image

ആലപ്പുഴ∙ അവധിക്കാല യാത്ര ആഹ്ലാദമാക്കാൻ സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. പുതിയ നയ പ്രകാരം അധിക നിരക്കു നൽകണമെന്നു മാത്രം. കേരളത്തിൽനിന്നു തിരക്കുള്ള റൂട്ടുകളായ ചെന്നൈ, ഹൈദരാബാദ്, ബെഗളുരു, മുംബൈ, വേളാങ്കണ്ണി, രാമേശ്വരം എന്നിവിടങ്ങളിലേക്കു ട്രെയിൻ സർവീസ് നടത്തും. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണു സർവീസ് നടത്തുക. എല്ലാ ട്രെയിനുകളും മൂന്നു മാസങ്ങളിൽ 13 സർവീസുകൾ വീതം നടത്തും. ഏതാനും സർവീസുകൾ സുവിധ ആയിരിക്കും.

ട്രെയിൻ ഓടുന്ന സ്റ്റേഷനുകൾ നമ്പർ, പുറപ്പെടുന്ന ദിവസം, പുറപ്പെടുന്ന സമയം, എന്നീ ക്രമത്തിൽ

∙ ചെന്നൈ – എറണാകുളം സുവിധ (82631), വെള്ളിയാഴ്ച, വൈകിട്ട് 8.00, ഇതേ ട്രെയിൻ ജൂൺ 15ന് അധിക നിരക്കിലും സർവീസ് നടത്തും (നമ്പർ 06005).
∙ എറണാകുളം – ചെന്നൈ സുവിധ (82632), ഞായർ, വൈകിട്ട് 8.00
∙ എറണാകുളം – ചെന്നൈ ( 06041, പ്രത്യേക നിരക്ക് ബാധകം), തിങ്കൾ, വൈകിട്ട് 6.20
∙ എറണാകുളം – ചെന്നൈ (06042, പ്രത്യേക നിരക്ക്), വ്യാഴം, വൈകിട്ട് 7.30
∙ ചെന്നൈ – കൊല്ലം ( 06047, പ്രത്യേക നിരക്ക്), വ്യാഴം, വൈകിട്ട് 6.20
∙ ചെന്നൈ–കൊല്ലം സുവിധ ( 82633) ജൂൺ 14 വ്യാഴം മാത്രം, വൈകിട്ട് 6.20


∙ കൊല്ലം – ചെന്നൈ ( 06048, പ്രത്യേക നിരക്ക്), വൈള്ളിയാഴ്ച, ഉച്ച 1.30
∙ ചെന്നൈ എഗ്‌മോർ – എറണാകുളം ( 06033), ശനിയാഴ്ച, രാത്രി 11.30
∙ എറണാകുളം – ചെന്നൈ എഗ്‌മോർ ( 06034) ചൊവ്വ, വൈകിട്ട് 5.00
∙ എറണാകുളം – ചെന്നൈ എഗ്‍മോർ സുവിധ (82638), മേയ് ഒന്ന് ചൊവ്വ, വൈകിട്ട് 5.00
∙ എറണാകുളം – രാമേശ്വരം ( 06035) ചൊവ്വ, രാത്രി 1100
∙ രാമേശ്വരം – എറണാകുളം ( 06036) ബുധൻ, രാത്രി 11.20
∙ എറണാകുളം – വേളാങ്കണ്ണി ( 06016) വെള്ളി, രാത്രി 7.00


∙ വേളാങ്കണ്ണി – എറണാകുളം ( 06015) ഞായർ വൈകിട്ട് 7.30
∙ തിരുവനന്തപുരം – കാരയ്ക്കൽ ( 06046) ബുധൻ വൈകിട്ട് 3.25
∙ കാരയ്ക്കൽ – എറണാകുളം ( 06045) വ്യാഴം വൈകിട്ട് 10.45
∙ കൊച്ചുവേളി –മുംബൈ (01080 ) ബുധൻ ഉച്ചയ്ക്ക് 12.45
∙ മുംബൈ – കൊച്ചുവേളി ( 01079) ചൊവ്വ പുലർച്ചെ 12.20
∙ കൊച്ചുവേളി – ഹൈദരാബാദ് (07116) തിങ്കൾ രാവിലെ 7.45


∙ ഹൈദരാബാദ് – കൊച്ചുവേളി ( 07115) ശനി, രാത്രി 9.00
∙ എറണാകുളം – ഹൈദരാബാദ് ( 07118) വ്യാഴം രാത്രി 9.45
∙ ഹൈദരാബാദ് – എറണാകുളം ( 07117) ബുധൻ ഉച്ചയ്ക്ക് 12.50
∙ എറണാകുളം – യശ്വന്ത്പുര (06548) ബുധൻ വൈകിട്ട് 2.45
∙ യശ്വന്ത്പുര – എറണാകുളം ( 06547) ചൊവ്വ വൈകിട്ട് 10.45
∙ എറണാകുളം – സേലം ( 06011) ഞായർ 10.45
∙ സേലം – എറണാകുളം ( 06012) തിങ്കൾ രാത്രി 10.30

related stories