Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്പെഷൽ ട്രെയിൻ വിവരങ്ങള്‍ ആദ്യമായി ക്യുആർ കോഡിൽ; പരീക്ഷണവുമായി ദക്ഷിണ റെയിൽവേ

train-qr-code

കൊച്ചി∙ സ്പെഷൽ ട്രെയിനുകളുടെ വിവരങ്ങൾ ആദ്യമായി ക്യുആർ കോഡ് വഴി. ദക്ഷിണ റെയിൽവേ കൊമേഴ്സ്യൽ വിഭാഗമാണു വേനൽക്കാല സ്പെഷൽ ട്രെയിനുകളുടെ വിവരം ക്യുആർ കോഡ് വഴി ലഭ്യമാക്കിയിരിക്കുന്നത്.

സ്മാർട് ഫോണുകൾ ഉപയോഗിച്ചു ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഏപ്രിൽ, ജൂൺ മാസങ്ങളിലെ സ്പെഷൽ ട്രെയിനുകളുടെ വിശദമായ സമയക്രമവും അനുബന്ധ വിവരങ്ങളും ഡൗൺലോഡ് ചെയ്യാം. കേരളത്തിൽനിന്നു രാമേശ്വരം, ഹൈദരാബാദ്, വേളാങ്കണ്ണി, മുംൈബ, യശ്വന്ത്പുര, െചന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ട്രെയിനുകൾ ഉളളത്.

related stories