Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടേത് കാട്ടിക്കൂട്ടൽ, ചരിത്രം വികലമാക്കൽ: ആഞ്ഞടിച്ച് ടി.എം.കൃഷ്ണ

TM-Krishna ടി.എം.കൃഷ്ണ

ന്യൂഡൽഹി∙ അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമായ അന്തരീക്ഷത്തിലൂടെയാണു നാം കടന്നുപോകുന്നതെന്നു പ്രശസ്ത കർണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ. ചോദ്യം ചോദിച്ചാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു. ജനാധിപത്യത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ചുതന്നെ ജനാധിപത്യം തകര്‍ക്കുകയാണ്. ജനങ്ങള്‍ മറന്നുപോകുമോയെന്ന ഭയത്താല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്ന പ്രധാനമന്ത്രിയാണു നമുക്കുള്ളത്. ഡല്‍ഹിയില്‍ എകെജി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ.

2014ന് മുൻപു മരിച്ചുപോയ രാജ്യത്തെക്കുറിച്ചു മാത്രം പറയുന്ന പ്രധാനമന്ത്രി ചരിത്രംപോലും വികലമാക്കാന്‍ ശ്രമിക്കുന്നു. ഭരണകൂടത്തെ ഭയക്കേണ്ട സാഹചര്യമാണിത്. കലയിലും ശാസ്ത്രത്തിലും അസഹിഷ്ണുത പിടിമുറുക്കിക്കഴിഞ്ഞു. അസ്ഥിത്വം നിലനിര്‍ത്താനായി സമൂഹത്തില്‍ ഭ‌യം പടര്‍ത്തുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം. ഭയവും സ്വാതന്ത്ര്യവും പരസ്പരപൂരകമാണെന്ന ചിന്ത എല്ലാവരിലും അടിച്ചേല്‍പ്പിക്കുന്നു. പുതിയ കാലത്തേക്കു പുത്തന്‍ ചിന്താപദ്ധതികളുമായി ഭരണകൂടങ്ങള്‍ മാറിവരണമെന്നും ടി.എം. കൃഷ്ണ ആഹ്വാനം ചെയ്തു.

related stories